മാവേലിക്കര: മാവേലിക്കര താലൂക്കിലെ മാവേലിക്കര, ഭരണിക്കാവ് ബ്ലോക്കുകളിലായി ഏക്കര്‍ കണക്കിന് എള്ളുകൃഷി വെള്ളത്തിലായി. ഇടവപ്പാതിക്കു മുമ്പ് വിളവെടുക്കേണ്ട കൃഷി, അപ്രതീക്ഷിത മഴയില്‍ മുങ്ങി.
മിക്ക കര്‍ഷകര്‍ക്കും ഇഞ്ചിയും മഞ്ഞളും ചേമ്പും കപ്പയും നഷ്ടമായി. വെള്ളം കയറി ചീഞ്ഞ എള്ളിന്റെ ചെടികള്‍ കെട്ടുകണക്കിന്, പാടങ്ങള്ക്കരികിലും വീടുകളിലും കൂട്ടിയിട്ടിരിക്കുകയാണ്. കാര്‍ഷിക സമിതികളും കര്‍ഷകര്‍ക്കും നഷ്ടമുണ്ടായി.
മാവേലിക്കര ബ്ലോക്കിലെ തെക്കേക്കര, ചെന്നിത്തല തെക്കേക്കര പഞ്ചായത്തുകളില്‍ 180 ഏക്കറും ഭരണിക്കാവ് ബ്ലോക്കിലെ ഭരണിക്കാവ്, വള്ളികുന്നം, താമരക്കുളം, ചുനക്കര പഞ്ചായത്തുകളില്‍ 276 ഏക്കറും എള്ളുകൃഷിയുണ്ട്. 135 ഏക്കറിലെ എളളും നശിച്ചു.
മുപ്പതു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം എള്ള് കൃഷിയില്‍ മാത്രമുണ്ടായി.മാവേലിക്കര, ഭരണിക്കാവ് ബ്ലോക്കുകളില്‍ മഴയില്‍ നശിച്ച 92 ഏക്കറിലെ പച്ചക്കറികൃഷി നശിച്ചിരുന്നു. പച്ചക്കറി മേഖലയില്‍ 50 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് മാവേലിക്കര താലൂക്കിലുണ്ടായത്. വെള്ളത്തില്‍ മുങ്ങാതെ കിട്ടിയ മരച്ചീനി, പാല്സൊ
സൈറ്റികള്‍ വഴിയും പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പിന്റെ വിപണികള്‍ വഴിയും വില്പന നടത്താനുള്ള ശ്രമത്തിലാണെന്ന് മാവേലിക്കര കൃഷി അസി. ഡയറക്ടര്‍ സി ആര് രശ്മിയും ഭരണിക്കാവ് കൃഷി അസി. അസി. ഡയറക്ടര്‍ പി രജനിയും പറഞ്ഞു.