മാന്നാര്‍: ഞാറുകള്ക്കൊപ്പം വളര്‍ന്നുവരുന്ന വരിനെല്ല് കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നു. ചെന്നിത്തല എട്ടാം ബ്ലോക്കു പാടശേഖരത്തിലാണ് വ്യാപകമായി വരിനെല്ലു കിളിര്ത്തിരിക്കുന്നത്. വളര്‍ന്നുവരുന്ന നെല്ലുകളെക്കാള് കൂടുതലായി വരിനെല്ലുകളാണു ള്ളത്.
മാന്നാര്‍, ചെന്നിത്തല പാടശേഖരങ്ങളിലെ വേനല്കൃഷിക്കു വരിനെല്ല് ഉയര്‍ത്തുന്ന ഭീഷണി ഏറെയാന്ന്. ഒന്നരമാസം മുന്‍പ് വിതച്ച ചെന്നിത്തല എട്ടാം ബ്ലോക്കു പാടശേഖരത്തിലാണ് വ്യാപകമായി വരിനെല്ലു കിളിര്ത്തിരിക്കുന്നത്. 50 ദിവസം പ്രായമായ നെല്ച്ചെടിയെക്കാള് വളര്ന്നുനില്ക്കുന്ന വരിനെല്ല് കണ്ടുപിടിക്കാന്‍ എളുപ്പമാണ്.
ഇവ വളര്‍ന്നു വലുതാകുന്നതിനു മുന്‍പ് ഇവിടെ നിന്നു പറിച്ചുമാറ്റാനുള്ള ശ്രമമാണ് കര്‍ഷകര്‍ നടത്തിവരുന്നത്. ഇത്തവണ നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. വലിയ തുക ചെലവഴിച്ചാണ് കൃഷിയിറക്കിയത്. അതിനിടയില്‍ വരിനെല്ലിന്റെ ഭീഷണി കൂലിച്ചെലവ് വര്‍ധിപ്പിക്കും.
1000 രൂപ ദിവസക്കൂലി നല്കി ഇതരസംസ്ഥാന തൊഴിലാളികളെ നിര്‍ത്തിയാണ് വരിനെല്ലുചെടി പറിച്ചുകളയുന്നത്. ഇവ കന്നുകാലികള്‍ക്കുള്ള തീറ്റയായും ചിലര്‍ ഉപയോഗിക്കുന്നു.താമസിച്ച് കൃഷിയിറക്കിയ ചെന്നിത്തല, മാന്നാര്‍ പാടശേഖരങ്ങളിലും വരിനെല്ലു കിളിര്‍ത്തു നില്‍ക്കുന്നുണ്ടെങ്കിലും ഇവ വ്യക്തമായി തിരിച്ചറിയാന്‍ ബുദ്ധിമുട്ടായതിനാല്‍ പറിച്ചു നീക്കിത്തുടങ്ങിയിട്ടില്ല.
ഇത്തരം പാടശേഖരങ്ങളിലും 15 ദിവസം കഴിഞ്ഞ് ഇവ പറിച്ച് നീക്കേണ്ടി വരും. മുന്‍ കാലങ്ങളെ അപേക്ഷിച്ച് വ്യാപകമായി ഇത്തവണ വരിനെല്ല് ഭീഷണി ഉണ്ടായതായി കര്‍ഷകര്‍ പറയുന്നു. കടക്കെണിയിലായ കര്‍ഷകര്‍ക്കു ഇപ്പോള്‍ ഉണ്ടായ അധികച്ചെലവ് ഇരുട്ടടിയായിരിക്കുകയാണ്.