ജൈവകൃഷിയിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കുകയാണ് തലശേരി എറിഞ്ഞോളിയിലെ 54 കാരി പുത്തൻപുരയിൽ ഗീതാഞ്ജലി. രാവിലെ നാലിനാരംഭിക്കുന്നു ഇവരുടെ കാർഷിക പ്രവർത്തനങ്ങൾ.
പറന്പും ടെറസും പച്ചക്കറി സമൃദ്ധമാണ്. കൂണ് കൃഷിയും വരുമാന ദായകമാണ്. ചേന, പച്ചമുളക്, പാവയ്ക്ക, പാടവലം, പീച്ചിങ്ങ, ചുവന്ന പയർ, മീറ്റർ പയർ, മത്തൻ, കുന്പളം, വെള്ളരി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. അതോടപ്പം തന്നെ പശു, ആട്, കോഴി എന്നിവയെ പരിപാലിക്കു കയും ചെയ്യുന്നു.
ചെറിയതോതിൽ കറി പൗഡറുകളും വൃക്ഷ ആയുർവേദ കഷായവും ജീവാമൃതവും ഗോമൂത്ര കീടനാശിനികളും സ്വന്തമായി ഉണ്ടാക്കു ന്നു. ആവശ്യം കഴിഞ്ഞു ബാക്കി വരുന്നവ വിൽക്കുന്നുമുണ്ട്.
30 വർഷമായി പച്ചക്കറി കൃഷി ആരംഭിച്ചിട്ട്. 20 വർഷമായി കൂണ് കൃഷി ചെയ്യുന്നു. ഇവ കൂടാതെ മുട്ടക്കോഴി വളർത്തലിൽ നിന്നു മെച്ചപ്പെട്ട വരുമാനവും ഇവർക്കു ലഭിക്കുന്നുണ്ട്.
ദിവസവും 10 കിലോ കൂണ് വരെ വിൽക്കുന്നു. മട്ടുപ്പാവു കൃഷിക്ക് കൃഷിഭവനിൽ നിന്നു സഹായ ധനം ലഭിക്കാറുണ്ട്. ജീവാമൃതം ലിറ്ററിന് 50 രൂപ നിരക്കിൽ വില്പന നടത്തുന്നു. താഞ്ജലിയുടെ കുറ്റിമുല്ല കൃഷിയും പരിപാലനവും പ്രശംസനീയമാണ്.
കൃഷിപ്പണികളെല്ലാം സ്വന്തമായി ചെയ്യുന്നതു കൊണ്ട് കൂലിയിനത്തിൽ തന്നെ മിച്ചമുണ്ടാക്കാൻ ഗീതാഞ്ജലിക്കു കഴിയുന്നുണ്ട്. ജൈവകൃഷി രീതിയിലൂടെ ഈ കർഷക സുരക്ഷിത ഭക്ഷണം വിളയിക്കുന്നു.
കൊറോണ കാലത്ത് പച്ചക്കറി വിൽപന പ്രതിസന്ധിയിലായി. പച്ചക്കറി വിറ്റഴിക്കാൻ സർക്കാർ സംവിധാനം ഒരുക്കിയാൽ ഒരുപാട് കർഷകർക്കു തുണയാകുമെന്നാണ് ഇവരുടെ അഭിപ്രായം.
പ്രാദേശികതലത്തിൽ കൃഷിഭവൻ വഴി ജൈവ കൃഷി ഉത്പന്നങ്ങൾ ഏറ്റെടുത്ത് വില്പന നടത്തിയാൽ, ജൈവകൃഷിയെ കുറച്ചു കൂടി ജനകീയമാക്കാനാകും. ധാരാളം ആൾക്കാർ ഈ കൃഷിരീതിയിലേക്കു കടന്നു വരികയും ചെയ്യുമെന്ന് ഇവർ പറയുന്നു.
ഗീതാഞ്ജലി: 8943903122 , നാരായണൻ: 9745770221
എ.വി. നാരായണൻ