ചാത്തന്നൂർ: മുപ്പത് വർഷത്തിലേറെയായി തരിശ് കിടന്ന പന്ത്രണ്ടേക്കർ നിലത്തിൽ നടക്കൽ സർവീസ് സഹകരണ ബാങ്ക് കൃഷിയിറക്കി. സുഭിക്ഷ കേരളം പദ്ധതി പ്രകാരം കല്ലുവാതുക്കൽ പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് നെൽകൃഷി.
പാരിപ്പള്ളി എഴിപ്പുറം ഗുരുനാഗപ്പൻകാവ് ക്ഷേത്രത്തിന് സമീപത്തെ ഏലായിലാണ് നെൽകൃഷി ആരംഭിച്ചത്. ഞാറുനടീൽ ഉത്സവം ജി.എസ്.ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ. നിന്ധു, ബ്ലോക്ക് പഞ്ചായത്തംഗം എ.സുന്ദരേശൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.എം. ഷിബു, ബാങ്ക് പ്രസിഡന്റ് വി.ഗണേശ്, പ്രൈമറി കോ-ഓപ്പറേറ്റീവ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.സേതുമാധവൻ, ജില്ലാ ജോയിന്റ് രജിസ്ട്രാർ എം ജലജ, പി.മുരളീധരൻ, എൽ. രജനി, ഷൈല അശോ കദാസ്, ജയശ്രീ സുഗതൻ, തുടങ്ങിയവർ പ്രസംഗിച്ചു.
കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വി.എൻ.ഷിബുകുമാർ, കൃഷി ഓഫീസർ ധന്യാകൃഷ്ണൻ.എം.എസ്.പ്രമോദ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ എസ്. ധർമ്മപാലൻ, ജി.രാജേഷ്, കുഞ്ഞയ്യപ്പൻ, എ.പ്രദീപ്, കെ.വി’ പ്രമോദ്, എസ്.സുധീർ കുമാർ എന്നിവർ നേതൃത്വം നൽകി.