ചവറ: കാട് പിടിച്ച് കിടന്ന നാലേക്കര്‍ തരിശ് ഭൂമിയിൽ സംയോജിത കൃഷിക്ക് തുടക്കം കുറിച്ചു കെഎംഎംഎല്‍ കമ്പനി. ആദ്യ ഘട്ടം എന്ന നിലയില്‍ രണ്ടര ഏക്കറില്‍ നെല്ല് വിളയിച്ചെടുക്കാനായി പരമ്പാരഗത രീതിയില്‍ വിത്തിട്ടു.
കലപ്പ വെച്ച് നിലം ഉഴുത് മറിച്ച് കര്‍ഷകരുടെ കൂട്ടായ്മയായ കുലശേഖരപുരം പഞ്ചായത്തിലെ കര്‍ഷക സമതി കര്‍മ്മ സേന പ്രവര്‍ത്തകര്‍ ഞാറ്റുപാട്ടിന്റെ ഈണത്തിനൊപ്പം ഭൂമി പൂജക്ക് ശേഷം ഉഴുത് മറിച്ച ചാലില്‍ വിത്തിട്ടത്.
ഓണാട്ടുകര പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും കാലാവസ്ഥക്ക് അനുയോജ്യമായ തൊണ്ണൂറ് ദിവസം കൊണ്ട് വിളയുന്ന മൂപ്പ് കുറഞ്ഞിനമായ ഓണം നെല്ലിന്റെ വിത്താണ് വിതച്ചത്. രണ്ടരയേക്കറില്‍ നിന്ന് മൂന്ന് ടണ്‍ വിത്ത് കിട്ടുമെന്നാണ് കണക്കാക്കുന്നത്.
നെല്ലിനൊപ്പം പച്ചക്കറിയും വിളയിച്ചെടുക്കുന്ന നൂതന സാങ്കേതിക വിദ്യയാണ് സംയോജിത കൃഷി. ഇതോടൊപ്പം അഗ്രോ എക്കോളജിക്കല്‍ രീതിയില്‍ ആണ് കമ്പനി ഗസ്റ്റ് ഹൗസിന് സമീപത്തെ വയലില്‍ കൃഷി നടത്തുന്നത്. പൂര്‍ണമായും രാസവളം ഒഴിവാക്കി കീടങ്ങളെ നിയന്ത്രിക്കുന്നതിനായി വയലിന് ചുറ്റും ജമന്തിച്ചെടികള്‍ വെച്ച് പിടിപ്പിക്കും.
നെല്ല് കുറച്ച് വളര്‍ന്ന് കഴിയുമ്പോള്‍ ഇതിനിടയില്‍ മത്സ്യകൃഷി നടത്തി കീട നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യുന്നതാണ് അഗ്രോ എക്കോളജിക്കല്‍ കൃഷി രീതി. കുലശേഖരപുരം കൃഷിയോഫീസര്‍ വി.ആര്. ബിനേഷിന്റെ നിയന്ത്രണത്തിലായിരുന്നു വിത്തിട്ടത്.
ഉദ്ഘാടനം കമ്പനി മാനേജിങ് ഡയറക്ടര്‍ ജെ. ചന്ദ്ര ബോസ് നിര്‍വഹിച്ചു. ഉദ്യോഗസ്ഥരായ ജി. സുരേഷ് ബാബു, സി.എസ്. ജ്യോതി, എന്‍. കെ .അനില്‍ കുമാര്‍, എ.എം. സിയാദ്, ട്രേഡ് യൂണിയന് നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. വ്യവസായ ശാലകളിലെ തരിശ് ഭൂമി കൃഷി ഭൂമിയാക്കണം എന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടന്നാണ് കമ്പനി കൃഷിയിലേക്കിറങ്ങിയത്.