വാ​ർ​ധ​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ൾ പ​ടി​ക്ക് പു​റ​ത്ത്..! എ​ണ്‍​പ​ത്തി​യേ​ഴി​ലും കൃ​ഷി​യി​ൽ സ​ജീ​വ​മാ​യി മാ​ണി​പാ​പ്പ​ൻ ; .​ചി​ട്ട​യാ​യ ജീ​വി​ത​ച​ര്യ​യാണ് തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യമെന്ന് പറഞ്ഞ്  മണി പറമ്പിലേക്ക് …

കൊ​ട​ക​ര: എ​ണ്‍​പ​ത്തി​യേ​ഴാം വ​യ​സി​ലും കൃ​ഷി​യെ നെ​ഞ്ചോ​ടു​ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ​ണ് കൊ​ട​ക​ര ആ​ന​ത്ത​ട​ത്തു​ള്ള ഞാ​റേ​ക്കാ​ട്ടി​ൽ മ​ണി. ചി​ട്ട​യാ​യ ജീ​വി​ത ച​ര്യ​യി​ലൂ​ടെ​യും കൃ​ഷി​പ്പ​ണി​ക​ളി​ലൂ​ടേ​യും വാ​ർ​ധ​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ളെ പ​ടി​പു​റ​ത്ത് നി​ർ​ത്തി പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലും കൃ​ഷി​യി​ലും ഒ​രു പോ​ലെ സ​ജീ​വ​മാ​ണ് എ​ൻ.​എ​സ്.​മ​ണി എ​ന്ന നാ​ട്ടു​കാ​രു​ടെ മാ​ണി പാ​പ്പ​ൻ.

നാ​ലു​പ​തി​റ്റാ​ണ്ടോ​ളം മും​ബൈ​യി​ലെ സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു എ​ൻ.​എ​സ്.​മ​ണി. 1992ൽ ​ജോ​ലി​യി​ൽ നി​ന്നും പി​രി​ഞ്ഞ എ​ൻ.​എ​സ്.​മ​ണി 97ലാ​ണ് കൊ​ട​ക​ര​യി​ൽ തി​രി​ച്ചെ​ത്തി താ​മ​സ​മാ​ക്കി​യ​ത്. മൂ​ന്ന​ര​വ​ർ​ഷ​ത്തോ​ളം കൊ​ട​ക​ര​യി​ലെ സിപി​എം ​ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യും അ​ഞ്ചു​വ​ർ​ഷം പ​ഞ്ചാ​യ​ത്തം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു.

തി​ര​ക്കേ​റി​യ പൊ​തു പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ലും കൃ​ഷി​യെ നെ​ഞ്ചോ​ടു​ചേ​ർ​ത്തു​പി​ടി​ക്കാ​ൻ ഇ​ദ്ദേ​ഹം മ​റ​ന്നി​ല്ല. എൺപത്തിയേഴാം വയസിലും വീ​ട്ടി​ലേ​ക്കാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ൾ മു​ഴു​വ​നും മാ​ണി​പാ​പ്പാ​ൻ സ്വ​ന്ത​മാ​യി കൃ​ഷി​ചെ​യ്തു​ണ്ടാ​ക്കു​ക​യാ​ണ്.​ ചി​ട്ട​യാ​യ ജീ​വി​ത​ച​ര്യ​യി​ലൂ​ടെ​യാ​ണ് ഈ ​പ്രാ​യ​ത്തി​ലും താ​ൻ ആ​രോ​ഗ്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തെ​ന്ന് മാ​ണി​പാ​പ്പ​ൻ പ​റ​യു​ന്നു.

നാ​ലു​മ​ക്ക​ളി​ൽ ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ വി​വാ​ഹം ചെ​യ്ത​യ​ച്ചു. ആ​ണ്‍​മ​ക്ക​ൾ ര​ണ്ടു​പേ​രും കു​ടും​ബ​സ​മേ​തം വി​ദേ​ശ​ത്താ​ണ്. മാ​ണി​പാ​പ്പ​നും ഭാ​ര്യ ദ്രൗ​പ​ദി​യും മാ​ത്ര​മാ​ണ് ആ​ന​ത്ത​ട​ത്തു​ള്ള വീ​ട്ടി​ൽ താ​മ​സം. രാ​വി​ലെ അ​ഞ്ച​ര​ക്ക് ഉ​ണ​രു​ന്ന ശീ​ല​മു​ള്ള മാ​ണി​പാ​പ്പ​ൻ രാ​വി​ലെ പ്രഭാതകർമ്മങ്ങളും പ​ത്രം വാ​യ​ന​യും ക​ഴി​ഞ്ഞാ​ൽ നേ​രെ തൂ​ന്പ​യു​മെ​ടു​ത്ത് പ​റ​ന്പി​ലേ​ക്കി​റ​ങ്ങും.

പാ​വ​ൽ, പ​ട​വ​ലം, മ​ത്ത​ൻ, കു​ന്പ​ളം, പ​ച്ച​മു​ള​ക്, വെ​ണ്ട, വ​ഴു​ത​ന, ഇ​ഞ്ചി, മ​ര​ച്ചീ​നി, വാ​ഴ, ചേ​ന, ചേ​ന്പ് തു​ട​ങ്ങി ഒ​ട്ടു​മി​ക്ക പ​ച്ച​ക്ക​റി​യി​ന​ങ്ങ​ളും ഇ​ദ്ദേ​ഹം പ​റ​ന്പി​ൽ സ്വ​ന്തം അ​ധ്വാ​ന​ത്തി​ലൂ​ടെ വി​ള​യി​ച്ചെ​ടു​ക്കു​ന്നു. മാ​ങ്കോ​സ്റ്റി​ൻ, റ​ന്പു​ട്ടാ​ൻ, മു​ള്ളാ​ത്ത, ല​ക്ഷ്മി​ത​രു, ഗ്രാ​ന്പൂ, സ​ർ​വ്വ​സു​ഗ​ന്ധി, വി​വി​ധ​യി​നം മാ​വു​ക​ൾ, പ്ലാ​വ് എ​ന്നി​വ​യും മാ​ണി​പാ​പ്പ​ന്‍റെ അ​ധ്വാ​ന​ത്തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളാ​യി വീ​ട്ടു​പ​റ​ന്പി​ൽ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്നു. തെ​ങ്ങ്, ജാ​തി എ​ന്നി​വ​യു​ടെ പ​രി​ച​ര​ണ​വും മാ​ണി​പാ​പ്പ​ൻ ത​ന്നെ.

Related posts