മണ്ണാർക്കാട്: കാടിറങ്ങി വരുന്ന വന്യമൃഗങ്ങളെ കൊണ്ട് പൊറുതി മുട്ടുകയാണ് മണ്ണാർക്കാടിന്റെ മലയോരമേഖലയിലെ ജനങ്ങൾ. താ ലൂക്കിലെ അട്ടപ്പാടിയിൽ കാട്ടാനയാണ് നാട്ടുകാരുടെ ഉറക്കം കെടു ത്തുന്നതെങ്കിൽ ചുരത്തിന് താഴെയുള്ള മലയോര മേഖലയായ കോ ട്ടോപ്പാടം, മൈലാംപാടം, അലനല്ലൂർ മേഖലകളിൽ കാട്ടാനയ്ക്ക് പുറ മെ പുലിയുമുണ്ട്.
പുറ്റാനിക്കാട് പള്ളത്ത് ഉണ്ണീൻകുട്ടിയുടെ വീട്ടുമുറ്റത്ത് പുലിയെത്തിയതായാണ് പറയുന്നത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.
കാൽപ്പാടുകൾ പുലിയുടേതല്ലെന്നും നായയുടേതാണെന്നുമാണ് വനപാലകർ അറിയിച്ചത്. ഭയക്കേണ്ടതില്ലെന്ന് നാട്ടുകാരോട് പറഞ്ഞാണ് മടങ്ങിയത്. എന്നാൽ പ്രദേശത്ത് ഭീതിയൊഴിഞ്ഞിട്ടില്ല. അടുത്തിടെ കിഴക്കേകര പൗലോസിന്റെ പശുവിനെ പുലി പിടിച്ചിരുന്നു.
വന്യജീവി ശല്യം മൂലം പ്രദേശത്ത് ജീവിതം പ്രയാസകരമായി തീർന്നതായി നാട്ടുകാർ പറയുന്നു. ഭീതി പരത്തുന്ന പുലിയെ കൂട് വെച്ച് പിടികൂടണമെന്നാ ണ് പ്രദേശവാസികളുടെ ആവശ്യം.ഒരാഴ്ച മുന്പ് കണ്ടമംഗലംമേഖലയിൽ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലിറങ്ങി നാശം വിതച്ചിരുന്നു.
ദിവസങ്ങൾക്ക് മുന്പാണ് മൈലാം പാടം പൊതുവപ്പാടം മേഖലയിൽ കടുവയെ കണ്ടതായി റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ നാട്ടുകാരെ അറിയിച്ചിരുന്നു. നിലവിൽ ഇവിടെ നാളുകളായി പുലിശല്യമുണ്ട്. കൂടാതെ കടുവയെ കണ്ടെന്ന് നാട്ടുകാർ ഉറപ്പിച്ചു പറഞ്ഞതോടെ ജനജീവിതം വീണ്ടും ഭീതിയിലാ ണ്.
ജനവാസമേഖലയിൽ നിന്ന് പട്ടാപകൽ ആടുകളെ പുലി ആക്രമി ച്ചതും ഇവിടുത്തുകാരുടെ സ്വസ്ഥത കെടുത്തുന്നു. രണ്ട് ആദിവാസി കോളനികളുൾപ്പെടെ നിരവധി വീടുകൾ ഈ മേഖലയിലുണ്ട്. വനം വകുപ്പ് പുലിയുടെ സാനിധ്യം നിരീക്ഷിക്കാൻ ക്യാമറകളും സ്ഥാപി ച്ചിട്ടുണ്ട്.
നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് തടസമായ പുലിയേ യും കടുവയേയും പിടികൂടാൻ സ്ഥലത്ത് കൂടുവെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനുള്ള തുടർ നടപടികളൊന്നും വനം വകുപ്പ് സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അതേസമയം കൂട് സ്ഥാപിക്കാനുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങുന്നുണ്ടെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ക്യാമറകൾ സ്ഥാപിച്ചശേഷം പുലിയുടെ സാനിധ്യം പതിഞ്ഞിട്ടില്ല.
പൊതുവപ്പാടത്തിനു പുറമെ കാരാപ്പാടം, അന്പലപ്പാറ, കണ്ടമംഗലം ഭാഗങ്ങളിലും പുലിശല്യമുണ്ട്. ഇവിടെയെല്ലാം ഒരേസമയങ്ങളിൽ കൂടുവെക്കുന്നതിന്റെ സാങ്കേ തിക ബുദ്ധിമുട്ടുകൾ വനംവകുപ്പിന്റെ മുന്നിലുമുണ്ട്.
വന്യമൃഗശല്യമൂലം മലയോരമേഖലയിലുള്ള ടാപ്പിംഗ് ഉൾപ്പടെ തൊഴിലെടുക്കുന്നവർ ബുദ്ധിമുട്ടിലാണ്. എസ്റ്റേറ്റുകളിൽ അതി രാവിലെ ടാപ്പിംഗ് നടത്താൻപോകുന്നവർ ഇപ്പോൾ ഒന്പതുമണിക്കെ ങ്കിലുമാണ് എത്തിച്ചേരുന്നത്.
ഇതിനാൽ മറ്റുജോലികൾക്ക് പോകാനും സാധിക്കാത്ത അവസ്ഥയിലാണ് ഇവർ. സ്കൂളുകൾ തുറക്കാത്തതിനാൽ കുട്ടികൾ വീടിനുപുറത്ത് കളിക്കുന്നത് രക്ഷിതാക്കളുടെ ആശങ്കകൂട്ടുന്നുമുണ്ട്.
പ്രത്യേകിച്ചും പുലിയുൾപ്പടെയുള്ള വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന സാഹചര്യത്തിൽ. ജനവാസമേഖലകളിൽ വിഹരിക്കുന്ന കാട്ടുമൃഗങ്ങളെ തുരത്താനും പിടികൂടാനും ശാശ്വതമായ നടപടികൾ സ്വീകരി ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.