ചവറ : നാഗരികതയുടെ പിന്നാലെ മനുഷ്യൻ പോയതോടെ കൃഷിയെ മറക്കാൻ തുടങ്ങിയെന്നും കൃഷി നശിച്ചാൽ നാടിന്റെ സംസ്കാരമാണ് നശിക്കുന്നതെന്ന് മുല്ലക്കര രത്നാകരൻ എംഎൽഎ അഭിപ്രായപ്പെട്ടു. 94 ാമത് ചട്ടന്പി സ്വാമികളുടെ മഹാ സമാധി വാർഷികത്തിന് മുന്നോടിയായി പന്മന ആശ്രമത്തിൽ സംഘടിപ്പിച്ച കാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയോട് അഭിനിവേശം വേണമങ്കിൽ മണ്ണിനെ ആദരിക്കാൻ അറിയണം. നന്മയുളള മനസുണ്ട ാകണമെങ്കിൽ കൃഷി ചെയ്യണം. കുറ്റവാളിയെപ്പോലും നന്മയുളളവരാക്കിത്തീർക്കാൻ കൃഷി കൊണ്ട ് സാധിക്കുമെന്ന് നാം മനസിലാക്കിയിട്ടുളളതാണ്. വീടുകളിൽ പശുക്കളുടെ എണ്ണം കുറയുകയും കാറുകളുടെ എണ്ണം കൂടുകയും ചെയ്തതാണ് ഇന്നത്തെ മനുഷ്യൻ കൃഷിയിൽ നിന്നകലാൻ കാരണം.
കൃഷി ബിസിനസായി മാറിയതോടെ മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യുന്ന സമീപനത്തിൽ മാറ്റം ഉണ്ടായത് പ്രകൃതിക്ക് ദോഷം ചെയ്യുന്നു. മനുഷ്യനെ സദാചാരത്തിന്റെ പാതയിലേക്ക് കൊണ്ട ് വന്ന കൃഷിയെ മറന്ന് കൊണ്ട ് ജീവിച്ചാൽ ഇല്ലാതാകുന്നത് കുടുംബബന്ധങ്ങളാണെന്ന കാര്യം മറന്ന് പോകരുതെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
കാർഷിക രംഗത്തേക്ക് തിരിച്ച് പോകേണ്ട ുന്ന കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ജില്ലാ കൃഷി ഓഫീസർ പ്രിൻസിപ്പൾ എം. ഗീത,കൃഷി അസി.എൻജിനയിർ ലിസി കുര്യൻ, ചവറ കൃഷി അസി. ഡയറക്ടർ ത്വേജസി, പന്മന കൃഷി ഓഫീസർ സോണൽ സലിം, ജയന്തി ആഘോഷ കമ്മിറ്റി അംഗങ്ങളായ ശ്രീകുമാർ കൈതപ്പുഴ, അശ്വിനി കുമാർ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ പത്മശ്രീ പുരസ്കാരം നേടിയ ലക്ഷ്മിക്കുട്ടിയമ്മയെ ആദരിച്ചു. കാർഷിക സമ്മേളനത്തോടനുബന്ധിച്ച് സൗജന്യ സസ്യ രോഗ ക്ലിനിക്കിന്റെ സേവനവും ലഭ്യമാക്കിയിരുന്നു. സുരക്ഷിത പഴം പച്ചക്കറികൾ വീട്ടുവളപ്പിൽ വിളയിക്കാൻ എന്ന വിഷയത്തിൽ ചാത്തന്നൂർ കൃഷിയോഫീസർ എം.എസ് പ്രമോദ് ക്ലാസും നയിച്ചു.