നെ​ൽ​ക്കൃ​ഷി​യി​ൽ ന​ന്ദ​ന​ന് ആ​ന​ന്ദ​ക്കൊ​യ്ത്ത് ..! 27 വർഷത്തെ പ്രവാസിജീവത്തിന് ശേഷം നേരെ കൃഷിയിലേക്കിറങ്ങി; ഇന്നത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും ലാ​ഭം നെൽകൃഷിയെന്ന്

koithu-lസി​ജി ഉ​ല​ഹ​ന്നാ​ൻ

ക​ണ്ണൂ​ർ: 27 വ​ർ‌​ഷം ഗ​ൾ​ഫി​ലെ ഓ​യി​ൽ ക​ന്പ​നി​യി​ലാ​യി​രു​ന്നു പി.​സി.​ന​ന്ദ​ന​ൻ. 18 വ​ർ​ഷം മു​ന്പ് നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ യാ​തൊ​രു മ​ടി​യും കൂ​ടാ​തെ വ​യ​ലി​ലേ​ക്കി​റ​ങ്ങി.10​സെ​ന്‍​റ് സ്ഥ​ല ത്ത് ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ നെ​ൽ​ക്കൃ​ഷി തു​ട​ങ്ങി. ഇ​പ്പോ​ൾ എ​ട​ച്ചൊ​വ്വ​യി​ലെ 20 ഏ​ക്ക​റി​ൽ​നി​ന്ന് കൊ​യ്തെ​ടു​ക്കു​ന്ന​ത് 30 ട​ണ്ണി​ല​ധി​കം നെ​ല്ല്. അ​ഞ്ച് ഏ​ക്ക​ർ സ്വ​ന്തം വ​യ​ലി​ലും ബാ​ക്കി പാ​ട്ട ത്തി​നെ​ടു​ത്തു​മാ​ണ് കൃ​ഷി.

വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി​യാ​ൽ നെ​ൽ​ക്കൃ​ഷി​യാ​ണ് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും ലാ​ഭ​ക​ര​മെ​ന്ന് സ്വ​ന്തം അ​നു​ഭ​വ​ത്തി​ൽ​നി​ന്നു ന​ന്ദ​ന​ൻ പ​റ​യു​ന്നു. സ​ർ​ക്കാ​ർ നെ​ല്ല് സം​ഭ​രി​ക്കു​ക​യും യ​ന്ത്ര​വ​ത്ക​ര​ണം സാ​ധ്യ​മാ​വു​ക​യും ചെ​യ്ത​തു​കൊ​ണ്ടാ​ണി​ത്. ശ​രാ​ശ​രി ഒ​രു ഏ​ക്ക​റി​ൽ​നി​ന്ന് ഒ​ന്ന​ര ട​ണ്‍ നെ​ല്ല് ല​ഭി​ക്കും.

കി​ലോ​ഗ്രാ​മി​ന് 21.50 രൂ​പ​യ്ക്കാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം സ​ർ​ക്കാ​ർ സം​ഭ​രി​ച്ച​ത്. നെ​ൽ​വി​ത്ത് കൃ​ഷി​ഭ​വ​ൻ‌ മു​ഖേ​ന സൗ​ജ​ന്യ​മാ​യി ന​ൽ​കും. കു​മ്മാ​യ​ത്തി​ന് 75 ശ​ത​മാ​ന​വും രാ​സ​വ​ള​ത്തി​ന് 50 ശ​ത​മാ​ന​വും സ​ബ്സി​ഡി​യു​ണ്ട്. ഒ​രേ​ക്ക​റി​ൽ​നി​ന്ന് ഏ​ഴാ​യി​രം രൂ​പ​യു​ടെ വൈ​ക്കോ​ൽ ല​ഭി​ക്കും. ഇ​ത്ത​വ​ണ കൂ​ടു​ത​ൽ വി​ല ല​ഭി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

നെ​ല്ല് സ​പ്ലൈ​കോ നേ​രി​ട്ടെ​ത്തി ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. ക​യ​റ്റു​കൂ​ലി​യും സ​പ്ലൈ​കോ ത​ന്നെ​യാ​ണ് വ​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ,നെ​ല്ല് സം​ഭ​രി​ച്ച​തി​ന്‍​റെ പ​ണം കി​ട്ടാ​ൻ വൈ​കു​ന്ന​ത് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി ന​ന്ദ​ന​ൻ പ​റ​യു​ന്നു. ഇ​ത്ത​വ​ണ 1.20 ഏ​ക്ക​ർ സ്ഥ​ല​ത്ത് ജീ​ര​ക​ശാ​ല വി​ത്തും വി​ത​ച്ചി​രു​ന്നു. യ​ന്ത്രം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് കൊ​യ്തെ​ടു​ത്ത​ത്.

പ​ണി​ക്കൂ​ലി 7000 രൂ​പ​യാ​യി. 950 കി​ലോ വി​ള​വു ല​ഭി​ച്ചു. നെ​ൽ​ക്കൃ​ഷി​ക്ക് പു​റ​മെ പ​ച്ച​ക്ക​റി കൃ​ഷി​യും താ​ഴെ​ചൊ​വ്വ​യി​ൽ ഷ​ൽ​ന എ​ന്ന സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ന​ഴ്സ​റി​യും ന​ന്ദ​ന​ൻ ന​ട​ത്തു​ന്നു​ണ്ട്. ദി​വ​സ​വും 18 മ​ണി​ക്കൂ​ർ ന​ഴ്സ​റി​യി​ലും കൃ​ഷി​യി​ട​ത്തി​ലു​മാ​യി ചെ​ല​വ​ഴി​ക്കും. കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്രോ​ത്സാ​ഹ​ന​മാ​ണ് കൃ​ഷി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ പ്രേ​രി​പ്പി​ക്കു ന്ന​തെ​ന്ന് ന​ന്ദ​ന​ൻ പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രാ​ഫ്റ്റിം​ഗി​ലും പ​ച്ച​ക്ക​റി കൃ​ഷി​യി​ലും സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കാ​നും ഇ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തു​ന്നു. പു​ഴാ​തി നോ​ർ​ത്ത് യു​പി സ്കൂ​ൾ അ​ധ്യാ​പി​ക ശാ​ലി​നി​യാ​ണ് ഭാ​ര്യ. ഷ​ൽ​ന, നി​ഷി​ത്ത് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.
– See more at:

Related posts