പത്തനാപുരം: കൂട്ടമായി എത്തുന്ന കാട്ടാനകളെ ഭയന്ന് കിഴക്കൻമേഖല.പിറവന്തൂർ പഞ്ചായത്തിൽ ചെമ്പനരുവി,അമ്പനാർ,ചെരിപ്പിട്ട കാവ്, മുള്ളുമല, കടപ്പുപാറമൂഴി തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനകൾ നിരവധി കർഷകരുടെകൃഷികൾ നശിപ്പിച്ചു.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കാട്ടാനകളുടെ ശല്യം രൂക്ഷമാണെന്ന് കർഷകർ പറയുന്നു. അതിർത്തികളിൽ കിടങ്ങുകളുംവൈദ്യുത വേലികളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ലെന്ന് നാട്ടുകാർ പറയുന്നു. ആന,പന്നി,കുരങ്ങ് ഉൾപ്പെടെ വന്യ മ്യഗങ്ങളുടെ ശല്യത്തിൽ കൃഷികൾ നടത്താനാകാത്ത സാഹചര്യമാണെന്നുംനശിപ്പിക്കുന്ന കാർഷിക വിളകൾക്ക് വേണ്ടുന്ന നഷ്ട പരിഹാരം ലഭിക്കുന്നില്ലന്നും കർഷകർ പറയുന്നു.
കഴിഞ്ഞ രാത്രിയില്‍ ചെമ്പനരുവി തൈച്ചിറതടത്തില് ജോണ്‍സന്റെ കൃഷിയിടത്തിലെ മുന്നൂറോളം ഏത്തവാഴകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. മൃഗങ്ങളെ ഭയന്ന് വീടിന് വെളിയിൽ ഇറങ്ങാനോ വനഭാഗങ്ങളിലെ റോഡുകളിലൂടെ യാത്ര ചെയ്യാനോ ആകാത്ത സാഹചര്യമാണ്. വന്യ മൃഗശല്യം ഒഴിവാക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി വേണമെന്ന ആവശ്യം ശക്തമാണ്.