കൊല്ലം :കഴിഞ്ഞ ദിവസങ്ങളിലെ പ്രകൃതി ക്ഷോഭം കൊല്ലം ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 5.84 കോടി രൂപയുടെ നാശനഷ്ടം വരുത്തിയതായാണ് പ്രാഥമിക കണക്ക്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതിനാല്‍ അന്തിമ കണക്കെടുപ്പില്‍ നഷ്ടത്തിന്റെ തോത് ഗണ്യമായി ഉയര്‍ന്നേക്കും. 395.852 ഹെക്ടറില്‍ കൃഷിനാശമുണ്ടായി. 4182 കര്‍ഷകരെ ഇത് ബാധിച്ചു.
വാഴ, റബര്‍, കുരുമുളക്, തെങ്ങ് എന്നിവയാണ് പ്രധാനമായും നശിച്ചത്. പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഇഞ്ചി എന്നിവയും പ്രളയത്തില്‍ മുങ്ങി. ഒന്നാം വിള നെല്‍കൃഷി ആരംഭിച്ച സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുയാണ്. കഴിഞ്ഞ മാസങ്ങളിലെ മഴക്കെടുതിയിയിലുണ്ടായ കൃഷിനാശം കൂടി കണക്കിലെടുക്കുമ്പോള്‍ ഇതുവരെയുള്ള നഷ്ടത്തിന്റെ കണക്ക് 11.08 കോടി രൂപയാണ്.