അധ്യാപികയും നഴ്സും ഒന്നിച്ചപ്പോൾ ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി

വൈ​ക്കം: വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഒ​രേ​ക്ക​ർ പു​ര​യി​ട​ത്തി​ൽ ജൈ​വ​രീ​തി​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി​ ന​ട​ത്തി​യ അ​ധ്യാ​പി​ക​യു​ടെ​യും ബ​ന്ധു​വാ​യ ന​ഴ്സി​ന്‍റെ​യും കൃ​ഷി​യി​ലെ വി​ജ​യം സ​മൂ​ഹ​ത്തി​നാ​കെ പ്ര​ചോ​ദ​ന​മാ​കു​ന്നു. അ​യ്യ​ർ​കു​ള​ങ്ങ​ര യു​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക സൂ​സ​ൻ സ​ണ്ണി, സ​ഹോ​ദ​ൻ വൈ​ക്കം​തു​രു​ത്തി​ക്ക​ര ബി​നോ​യി​യു​ടെ ഭാ​ര്യ ജി​നി ബി​നോ​യി​ എന്നിവരാണ് ജൈ​വ​കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ച്ച​ത്.

വീ​ടി​നു സ​മീ​പ​ത്ത് 60, 40 സെ​ന്‍റു​ക​ളി​ലാ​യു​ള്ള ര​ണ്ടു പു​ര​യി​ട​ങ്ങ​ളി​ലാ​ണി​വ​ർ കൃ​ഷി ചെ​യ്ത​ത്. ചീ​ര, വ​ഴു​ത​ന, പ​യ​ർ, പാ​വ​യ്ക്ക, പ​ട​വ​ലം, മ​ത്ത​ൻ, ചു​ര​യ​ക്ക, മ​ഞ്ഞ​ൾ, ഇ​ഞ്ചി, ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ തു​ട​ങ്ങി​യ​വ​യും വി​വി​ധ ഇ​നം വാ​ഴ​ക​ളും ഇ​വ​ർ കൃ​ഷി ചെ​യ്തു മി​ക​ച്ച വി​ള​വ് നേ​ടി. ജൈ​വ​കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടെ​ത്തു​ന്ന​വ​ർ​ക്ക് വി​റ്റ​തി​നു​ശേ​ഷം ബാ​ക്കി​യു​ള്ള​വ വൈ​ക്കം കൃ​ഷി​ഭ​വ​ന്‍റെ ഇ​ക്കോ ഷോ​പ്പി​ലാ​ണു വി​ൽ​ക്കു​ന്ന​ത്.

വീ​ട്ടി​ലെ തൊ​ടി​യി​ൽ മി​ക​ച്ച കൃ​ഷി ന​ട​ത്തി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ സൂ​സ​ൻ അ​യ്യ​ർ​കു​ള​ങ്ങ​ര സ്കൂ​ൾ വ​ള​പ്പി​ലും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ചേ​ർ​ന്ന് കൃ​ഷി ന​ട​ത്തി. സ്കൂ​ളി​ലെ കൃ​ഷി​യി​ട​ത്തി​ൽ വി​ള​യി​ച്ച വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി​ക​ൾ കൊ​ണ്ടാ​ണു കു​ട്ടി​ക​ൾ​ക്ക് സ്വാ​ദി​ഷ്ട​മാ​യ സാ​ന്പാ​റും തോ​ര​നു​മൊ​ക്കെ ഉ​ണ്ടാ​ക്കു​ന്ന​ത്.

ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന തോ​ട്ട​കം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ചൂ​ണ്ട​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജാ​ഗ്ര​താ മി​ഷ​ൻ സ​മ്മി​ശ്ര കൃ​ഷി​യി​ൽ വി​ജ​യം​വ​രി​ച്ച​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ മി​ക​ച്ച ക​ർ​ഷ​ക​രാ​യി ക​ണ്ടെ​ത്തി​യ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ തോ​ട്ട​കം, ജോ​സ് പോ​ള​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം സൂ​സ​ൻ ടീ​ച്ച​റും ജി​നി ബി​നോ​യി​യും പു​ര​സ്കാ​രം നേ​ടി.

കൃ​ത്യ​മാ​യി പ​രി​പാ​ലി​ച്ചാ​ൽ നേ​ട്ടം കൊ​യ്യാ​നാ​കു​ന്ന കൃ​ഷി കൂ​ടു​ത​ൽ വി​പു​ല​മാ​യി ന​ട​ത്താ​ൻ അ​ധ്യാ​പി​ക​യും ന​ഴ്സും പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ ജോ​ലിക്കി​ട​യി​ലെ ഒ​ഴി​വു​സ​മ​യം കൃ​ഷി​ക്കാ​യി മാ​റ്റി വ​ച്ച​പ്പോ​ൾ കു​ടും​ബ​ത്തി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും മി​ക​ച്ച വ​രു​മാ​നം നേ​ടാ​നു​മാ​യ​ത് വ​ലി​യ സം​തൃ​പ്തി​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് ഇ​വ​ർ ഇ​രു​വ​രും പ​റ​യു​ന്നു.

Related posts