32 വർഷത്തെ സേവനത്തിനു ശേഷം (അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി) എൽഐസിയുടെ പടിയിറങ്ങുന്പോൾ, വിഷരഹിത ഭക്ഷ്യോത്പന്നങ്ങൾ വീട്ടിൽ തന്നെ വിളയിക്കുക എന്ന പോളിസി മാത്രമായിരുന്നു പെരുന്പാവൂർ, കാഞ്ഞിര ക്കാട്, ഏർത്തടത്തിൽ എ.ജെ.വിൽ സന്റെ മനസിലുണ്ടായിരുന്നത്.
കൃഷിയല്ലാതെ മറ്റൊരു റിട്ടയർമെന്റ് പ്ലാനും അദ്ദേഹത്തിനുണ്ടായിരുന്നില്ല. മട്ടുപ്പാവിലാണ് അദ്ദേഹം തന്റെ ഹരിത ലോകമൊരുക്കിയത്. ഡ്രാഗണ് ഫ്രൂട്ടാണ് ഇവിടെ പ്രധാന വിള.
റന്പൂട്ടാൻ, സപ്പോട്ട, ജബോട്ടിക്കാബ മധുര അന്പഴം, ലോംഗൻ, മിറക്കിൾ ഫ്രൂട്ട്, പുലാസാൻ പാക്കിസ്ഥാൻ മൾബറി, ബുഷ് ഓറഞ്ച്, വെസ്റ്റ് ഇന്ത്യൻ ചെറി, വെള്ള ഞാവൽ, മാതളനാരകം വിവിധയിനം പേരകൾ, ചാന്പകൾ എന്നിവയുമുണ്ട്.
വെണ്ട, തക്കാളി, കോവൽ, വഴുതന, കുറ്റിയമര, കുറ്റി ബീൻസ്, മുളക്, പൊയ്സാഗ്, പോക് ചോയ്, മണി ത്തക്കാളി, ആഫ്രിക്കൻ മല്ലി, കാബേജ്, കോളിഫ്ളവർ, പലതരം ചീരകൾ തുടങ്ങി പച്ചക്കറികൾ വേറെയുമുണ്ട്.
ഇതിനു പുറമേ പുതിന, പനിക്കൂർക്ക, തിപ്പലി എന്നീ ഒൗഷധസസ്യങ്ങളും. മട്ടുപ്പാവിന് പുറമേ മുറ്റത്തും കൃഷി ക്കായി ഇടം കണ്ടെത്തിയിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള മീനും കോഴിയും വളർത്തുന്നുണ്ട്. മീൻ കുളത്തിൽ ജയന്റ് ഗൗരയും തിലാപ്പിയയും.
ഭക്ഷ്യ സ്വയംപര്യാപ്തത
ഉള്ളി, സവാള, അരി തുടങ്ങി വിരലി ലെണ്ണാവുന്ന സാധനങ്ങൾ മാത്രമേ പുറത്തുനിന്നു വിൽസണ് വാങ്ങാറുള്ളൂ. പഴം, പച്ചക്കറി, മുട്ട, മീൻ, ഇറച്ചി തുടങ്ങിയവയെല്ലാം വീട്ടിൽ തന്നെ യുണ്ട്.
വെളിച്ചെണ്ണയ്ക്കു തേങ്ങ ആട്ടിയെടുക്കും. വീട്ടിൽ നിന്നു കുറച്ച് അകലെ 50 സെന്റിൽ കപ്പ,വാഴ, ജാതി കൃഷികളുമുണ്ട്. സുരക്ഷിത ഭക്ഷ ണവും മാനസികോല്ലാസവും കൃഷി യിൽ നിന്ന് ലഭിക്കുന്ന ബോണ സാണെന്ന് ഈ കൃഷി സ്നേഹി പറയുന്നു.
ഡ്രമ്മിലെ ഹരിതശോഭ
ഗ്രോബാഗ് ഒഴിവാക്കി ഡ്രമ്മുകളി ലാണു മുഖ്യമായും കൃഷി. ദീർഘ കാലം ഉപയോഗിക്കാമെന്നതാണ് ഡ്രമ്മിന്റെ മെച്ചം. ഡ്രാഗണ് ഫ്രൂട്ടിന് ആഴത്തിലുള്ള വേരുകളില്ല.
മണ്ണിന്റെ ഉപരിതലത്തോട് ചേർന്നാണ് വേരു പടലം. അതിനാൽ ഒരടി മണ്ണിലും ചെടി നടാം. ഡ്രമ്മിൽ നടുന്നതിനാൽ കളയും കുറവാണ്.
ഡ്രാഗണ് ഫ്രൂട്ട് വാണിജ്യാടിസ്ഥാന ത്തിൽ ഉത്പാദനം തുടങ്ങിയിട്ടില്ല. സ്വന്തം ആവശ്യം കഴിഞ്ഞ് മിച്ചമുള്ളത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകും. മിച്ചമുള്ള പച്ചക്കറി കേരള ജൈവ കർഷക സമിതിയുടെ പെരു ന്പാവൂരിലെ ഗ്രാമച്ചന്തയിൽ കൊടു ക്കും.
ഇതിനിടെ, വിശ്രമജീവിതം കൃഷി ക്കായി മാറ്റിവച്ച വിൽസനെ തേടി പുരസ്കാരങ്ങളുമെത്തി. പെരുന്പാവൂർ നഗരസഭയും കൃഷിഭവനും ചേർന്ന് ഏർപ്പെടുത്തിയ 2022 ലെ മികച്ച കർഷകനുള്ള അവാർഡ് അദ്ദേഹത്തിനായിരുന്നു.
നിരനിരയായി നീരാളിപ്പഴം
പെട്ടെന്നു വിളവു തരുന്ന പഴച്ചെടി യാണ് ഡ്രാഗണ് ഫ്രൂട്ട്. പൂവ് വിരിഞ്ഞു മുപ്പതാം ദിവസം കായ പറിക്കാം. നല്ല വെയിലുള്ളയിടത്ത് മാത്രമേ വളരു കയുള്ളൂ. കള്ളി മുള്ള് വർഗത്തിൽപ്പെട്ട ഇതിന് നന ആഴ്ചയിൽ ഒരിക്കലാ യാലും മതി.
രോഗങ്ങളും നന്നേ കുറവ്. തണ്ട് ആണ് നടീൽ വസ്തു. ചാണകം, കോഴിവളം, എല്ലുപൊടി, എന്നിവ അടിവളമായി ചേർക്കുന്നു. ജൈവസ്ലറി, കന്പോസ്റ്റ് എന്നിവയും, കടലപ്പിണ്ണാക്ക് വേപ്പിൻപിണ്ണാക്ക് എല്ലുപൊടി എന്നിവ പുളിപ്പിച്ചതും ഉപയോഗിക്കും.
അടു ക്കള മാലിന്യങ്ങളിൽ നിന്ന് പാചക വാതകം ഉത്പാദിപ്പിച്ച ശേഷം വരുന്ന സ്ലറിയും മികച്ച വളമാണ്. പാചക വാതകം ജാതിക്ക, കുടംപുളി തുടങ്ങി കാർഷികോത്പന്നങ്ങൾ ഉണങ്ങു ന്നതിന് ഉപയോഗിക്കുന്ന ഡ്രയറിന് ഇന്ധനമായും ഉപയോഗിക്കുന്നു.
ഡ്രാഗണ് ഫ്രൂട്ടിന്റെ തണ്ട് നട്ട് ഒരു മാസമാകുന്പോഴേക്കും മുള പൊട്ടി ത്തുടങ്ങും. ചെടി അഞ്ച് ആറടി പൊക്കമാകുന്പോൾ, (വള്ളി താഴേക്ക് വളഞ്ഞ് ഇറങ്ങുന്നതിന്) വളയം ഘടി പ്പിച്ച താങ്ങ് കൊടുക്കണം.
മെയ് മുതൽ ഒക്ടോബർ വരെയാണ് പഴക്കാലം. വിളഞ്ഞ കായ (പറിച്ചെടുത്താൽ) ഒരാഴ്ച വരെ കേടാകാതിരിക്കും. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കാലാവധി നീട്ടാം.
കാർഷിക പൈതൃകം
കാർഷിക പാരന്പര്യവുമുണ്ട് വിൽ സണ്. പെരുന്പാവൂർ ട്രാവൻകൂർ റയോണ്സ് ജീവനക്കാരനായിരുന്ന പിതാവിന് കൃഷിയുമുണ്ടായിരുന്നു.
ജാതി, തെങ്ങ് പച്ചക്കറി തുടങ്ങിയവ വീട്ടിൽ പണ്ടുതൊട്ടേയുണ്ടായിരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ആൻ സമ്മ(ആൻസി)യാണ് ഭാര്യ. മക്കൾ: ഷെറിൻ, റിയ.
ഫോണ്: 9447168785
രജീഷ് നിരഞ്ജൻ