പാവറട്ടി :മധുക്കര വടക്കേപ്പുറം കോൾപ്പടവിൽ വെള്ളം കിട്ടാത്തതുമൂലം കൃഷിനാശഭീഷണി. 85 ദിവസം മൂപ്പെത്തിയ നെൽചെടികൾക്ക് വെള്ളമെത്തിക്കാനാവാതെ വലയുകയാണ് കർഷകർ.കോൾ ചാലുകളിൽ വെള്ളമില്ലാത്തതും മൂലം കോൾപ്പടവിലെ പെട്ടിപ്പറയിലേക്ക് വെള്ളമെത്താത്തതാണ് നെൽകൃഷിയെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. നിലവിൽ ഓരോ കർഷകനും വലിയെ മോട്ടോർ എൻജിനുകൾ വാടകക്കെടുത്താണ് ജലസ്രോതസുകളിൽ നിന്നും കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്നത്. മണിക്കൂറിന് വലിയ തുകയാണ് വാടകയിനത്തിൽ നൽകേണ്ടി വരുന്നത്.
ഒരു മണിക്കൂർ എൻജിൻ വെച്ച് വെള്ളമടിക്കാൻ ഒരു ലിറ്റർ മണ്ണെണ്ണ വേണം. ഒരേക്കറിലേക്ക് ഏതാണ്ട് പതിനഞ്ച് മണിക്കൂറിലേറെ വെള്ളമടിക്കണം.ചിമ്മിനി ഡാമിൽ നിന്നും വെള്ളം തുറന്നു വിടാത്തതാണ് കോൾചാലുകളിൽ വെള്ളമെത്താതിരിക്കാൻ കാരണം.ഏക്കറു കണക്കിന് കൃഷിയിടത്തിലെ ഉമ ഇനത്തിൽപെട്ട നെൽചെടികളാണ് കൃഷിനാശഭീഷണി നേരിടുന്നത്.
കോൾചാലിൽ അവിടവിടെയായി കാണുന്ന കുഴികളിൽ നിന്നാണ് നിലവിൽ മോടോടർ എൻജിൻ വെച്ച് പാടത്തേക്ക് വെള്ളമെത്തിക്കുന്നത്.അതും ബണ്ട ിനു തൊട്ടടുത്തുള്ള കൃഷി ഭൂമികളിലേക്ക് മാത്രമേ ഈ രീതിയിൽ വെള്ളമെത്തിക്കാനാവൂ എന്നതാണ്മറ്റൊരു പരിമിതി.കോൾ ചാലുകളിൽ വെള്ളമെത്തിക്കാൻ അടിയന്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം