ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങള്‍ എന്നെ പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരുപാട് കാത്തിരുന്നാല്‍ മാത്രം വീണുകിട്ടുന്നതാണ്. അതാണ് ദൃശ്യം 2വില്‍ സംഭവിച്ചത്.
ഇതിന് ജീത്തു ജോസഫിന് നന്ദി പറയുന്നു. സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരം നല്കുന്ന വ്യക്തിയാണ് ജീത്തു. അജിത്ത് കൂത്താട്ടുകുളം, സുമേഷ് ചന്ദ്രന് എന്നിവര്‍ ഇതിന് ഉദാഹരണമാണ്.
ഞങ്ങളെല്ലാവരും ഗോഡ് ഫാദറില്ലാതെ സിനിമയില്‍ വന്നവരാണ്. സിനിമയോടുള്ള ഭ്രമം മാത്രമേ കൈമുതലായുള്ളൂ. ഞങ്ങളെപ്പോലുള്ളവരെ ആരെങ്കിലും കൈപിടിച്ചുയര്‍ത്തണം.
സ്റ്റേജില്‍ നിന്നുള്ള കലാകാരന്മാരെ നൂറ് ശതമാനവും വിശ്വസിക്കുന്ന സംവിധായകനാണ് ജീത്തു ജോസഫ് എന്ന് ഞാന്‍ എവിടെയോ വായിച്ചിരുന്നു.
അത് സത്യമാണ്. മെമ്മറീസില്‍ ശ്രീകുമാറേട്ടനും ദൃശ്യത്തില്‍ ഷാജോണേട്ടന് ഇവരെല്ലാം അതിന് ഉദാഹരണങ്ങളാണ്.
-കൃഷ്ണ പ്രഭ