കൊച്ചി: സിനിമ, ഒരു കുത്തഴിഞ്ഞ മേഖലയാണ്. ഞാൻ സിനിമയിൽ വന്നിട്ട് മുപ്പത്തിയഞ്ചോളം വർഷമായി. എന്റെ മക്കളും ഈ മേഖലയിലുണ്ട്. കാസ്റ്റിംഗ് കൗച്ചിൽ നിന്നു രക്ഷപ്പെട്ട് വന്നതുകൊണ്ടാകാം എന്റെ മക്കൾക്ക് സിനിമ കുറവ്.
മലയാള സിനിമയിലെ പുഴുക്കുത്തുകളുടെ എണ്ണം കൂടി വരികയാണ്. പവർ ഗ്രൂപ്പെന്നത് ഇപ്പോൾ പറയുന്ന വാക്കാണ്. പണ്ട് മുതൽ തന്നെ ഇത്തരം ഗ്രൂപ്പുകളുണ്ട്. ലോബികൾ എന്നാണ് പറയാറ്. തിരുവനന്തപുരം ലോബി, മട്ടാഞ്ചേരി ലോബി എന്നിങ്ങനെ പോകുന്നു.
ഞാൻ ഒരു ലോബിയുടേയും ഭാഗമല്ല. കാരണം ഞാൻ സിനിമയിൽ ഒരു സക്സസല്ല. പക്ഷെ എല്ലാം വ്യക്തമായി കാണുന്നുണ്ടായിരുന്നു. എന്നാൽ പരാതി പറയാൻ പോലും ഒരു സ്ഥലമില്ല.
കഴിഞ്ഞ ഒരു അഞ്ച് കൊല്ലമായാണ് എന്തെങ്കിലും പുറത്ത് വന്ന് തുടങ്ങുന്നത്. അമ്മയിൽ ഞാനും അംഗമാണ്. അമ്മയ്ക്ക് പരിമിതികളുണ്ട്. അതൊരു കൂട്ടായ്മ മാത്രമാണ്. പക്ഷെ അമ്മ മുൻകൈയെടുത്ത് സർക്കാരിനോട് പറഞ്ഞ് അന്വേഷണം നടത്തണം. -കൃഷ്ണകുമാർ