പോസ്റ്റീവ് കമന്റിന് റിപ്ലേ കിട്ടിയില്ലേങ്കിൽ ചിലർ നെഗറ്റീവ് കമന്റുമായി എത്താറുണ്ട്. എന്നാൽ അത്തരക്കാരെ പരമാവധി ശ്രദ്ധിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്.
ഓരോരുത്തർക്കും തോന്നുന്ന കാര്യങ്ങളാണ് അവർ കമന്റുകളിലൂടെ പ്രകടിപ്പിക്കുന്നത്. എന്ന് വെച്ച് കമന്റുകൾ നല്ലതാണോ ചീത്തയാണോ എന്ന് നോക്കി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നിർത്തിവെയ്ക്കേണ്ട കാര്യമില്ലല്ലോ?
ഇനിയും നല്ല ഡാൻസ് വീഡിയോകൾ ഞാൻ അപ്ലോഡ് ചെയ്യും. തീമിലും കോസ്റ്റ്യൂമിലുമൊക്കെ പുതിയ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടുള്ള ചിത്രങ്ങളാണ് അപ്ലോഡ് ചെയ്യുക.
നെഗറ്റീവ് കമന്റുകളുടെ പേരിൽ എന്തായാലും അതിൽ നിന്നൊന്നും പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നേയില്ല. എന്റെ വസ്ത്ര ധാരണത്തിലും സ്റ്റൈലിലുമൊക്കെ വലിയ മാറ്റം വന്നതായി പലരും പറയാറുണ്ട്.
അതാണ് ആളുകൾ ശ്രദ്ധിക്കാൻ കാരണം. ഞാൻ ചെയ്ത കഥാപാത്രങ്ങളുമായി എന്റെ വ്യക്തിത്വത്തേയും വസ്ത്ര ശൈലിയേയും താരതമ്യം ചെയ്യുന്നത് കൊണ്ടാണ് ഞാൻ മാറിയെന്ന് പലർക്കും തോന്നുന്നത്. -കൃഷ്ണപ്രഭ