ഏപ്രിലിൽ ടിഡിപി സർക്കാരിനെയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മുൻ മുഖ്യമന്ത്രിയായിരുന്ന എ.ടി.രാമറാവുവിനെയും വിമർശിച്ചുകൊണ്ടുള്ള ചില കുറിപ്പുകൾ കൃഷ്ണ റാവു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിനു പിന്നാലെയാണ് കൃഷ്ണ റാവുവിന് സ്ഥാനചലനമുണ്ടായത്.
അതേസമയം, ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റിയത് താൻ ചാനലുകളിലൂടെയാണ് അറിഞ്ഞതെന്ന് കൃഷ്ണ റാവു പ്രതികരിച്ചു. എന്നാൽ ഈ സംഭവത്തിന്റെ പേരിൽ തന്നെ മാറ്റേണ്ട ആവശ്യമില്ലായിരുന്നെന്നും സർക്കാർ ആവശ്യപ്പെട്ടാൽ താൻ സ്വയമേ മാറുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.