പ്രണയബന്ധം തകര്‍ന്നത് അതിക്രൂരമായിരുന്നു ! പിന്നീട് ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി കൃഷ്ണ ഷ്‌റോഫ്…

പ്രണയബന്ധങ്ങളുടെ തകര്‍ച്ച പലരെയും വിഷാദത്തിലേക്കും മറ്റും നയിക്കാറുണ്ട്.അതില്‍ നിന്നും കരകയറുന്നതിനായി ഏറെക്കാലമെടുക്കും.

പലരും തങ്ങളുടെ ഇത്തരം അനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ തന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് ജാക്കി ഷ്റോഫിന്റെ മകള്‍ കൃഷ്ണ ഷ്റോഫ്.

അതിക്രൂരമായ ഒരു ബ്രേക്ക് അപ്പിനു ശേഷമാണ് താന്‍ ഫിറ്റ്‌നസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും കൃഷ്ണ പറയുന്നു.

‘ഒരു മോശം ബന്ധം അവസാനിച്ചതിനു ശേഷമാണ് ഞാന്‍ ജിമ്മിലേക്കു പോകുന്നത്. എന്റെ ആദ്യ പ്രണയബന്ധമായിരുന്നു അത്. അവനായിരുന്നു എന്റെ ആദ്യത്തെ കാമുകന്‍.

ആദ്യത്തെ അനുഭവം എനിക്ക് വലിയ പാഠമാണ് നല്‍കിയത്. എനിക്ക് എന്നെ പൂര്‍ണമായി നഷ്ടപ്പെട്ടു. ഞാന്‍ എന്നെക്കാള്‍ കൂടുതല്‍ പ്രാധാന്യം അവന് നല്‍കി.

‘എനിക്ക് സ്വയം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ആ അധ്യായം അടച്ചപ്പോള്‍ ഞാന്‍ എനിക്കു വേണ്ടി ചിലകാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചു. അതൊരു വലിയ മാറ്റമായിരുന്നു. ഫിറ്റ്‌നസായിരുന്നു എന്റെ ലക്ഷ്യം.

ശാരീരികമായി മാത്രമല്ല, മാനസികമായും ഫിറ്റ്‌നസ് വേണമെന്നാണ് ഞാന്‍ തീരുമാനിച്ചത്. ഇതെനിക്ക് ആത്മവിശ്വാസവും സുരക്ഷയും നല്‍കുന്നു.’ കൃഷ്ണ ഷ്‌റോഫ് വ്യക്തമാക്കി.

വീട്ടില്‍ എല്ലാവരും ഫിറ്റ്‌നസിനും ആരോഗ്യത്തിനു പ്രാധാന്യം നല്‍കുന്നവരാണെന്നും കൃഷ്ണ പറഞ്ഞു.

‘ആരോഗ്യത്തില്‍ ശ്രദ്ധിക്കണമെന്ന് വീട്ടില്‍ എല്ലാവരും പരസ്പരം പറയാറുണ്ട്. നല്ല ജീവിത രീതി പിന്തുടരാന്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. പരസ്പരം പ്രചോദനമാകാറുണ്ട്.

എന്റെ അച്ഛനും അമ്മയും സഹോദരനും നല്ല ജീവിത രീതി തുടരുന്നവരാണ്.’ കൃഷ്ണ കൂട്ടിച്ചേര്‍ത്തു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്നും കൃഷ്ണ പറയുന്നു.

Related posts

Leave a Comment