അന്ന് എനിക്ക് എത്ര തല്ലുകിട്ടിയെന്ന് പോലും നിശ്ചയമില്ല, ആ സീനില്‍ സീമചേച്ചി തലങ്ങും വിലങ്ങും എന്നെ തല്ലി, ആ സിനിമയില്‍ സംഭവിച്ച കാര്യങ്ങളെപ്പറ്റി മനസുതുറന്ന് കൃഷ്ണചന്ദ്രന്‍

പാട്ടുകാരനെന്ന റോളാണ് കൃഷ്ണചന്ദ്രന് ചേരുന്നതെങ്കിലും രതിനിര്‍വേദത്തിലെ കഥാപാത്രമാണ് ആരാധകരുടെ മനസില്‍ നിറഞ്ഞു നില്ക്കുക. നിരവധി സിനിമകളുടെ ഭാഗമായെങ്കിലും കൃഷ്ണചന്ദ്രനെ ഇപ്പോളും പ്രശസ്തനാക്കുന്നത് ആ സിനിമ തന്നെ. ഇപ്പോള്‍ കാന്തവലയം എന്ന ചിത്രത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് കൃഷ്ണചന്ദ്രന്‍.

കാന്തവലയം എന്ന സിനിമയില്‍ സീമ ചേച്ചിയുടെ അനിയനായിട്ടാണ് അഭിനയിച്ചത്. അതില്‍ അനിയന്‍ മദ്യപിച്ച് വീട്ടിലെത്തുന്ന ഒരു രംഗമുണ്ട്. സീമ ചേച്ചി എന്ന തല്ലുന്ന ഒരു രംഗവും. ആ തല്ലൊക്കെ നാച്ചുറലായിട്ടാണ് ചിത്രീകരിക്കുന്നത്. ആ തല്ല് അഞ്ച് തവണയെങ്കിലും പല ആംഗിളില്‍ നിന്നായി ശശിയേട്ടന്‍ ഷൂട്ട് ചെയ്യും. അത് അദ്ദേഹത്തിന്റെ രീതിയാണ്. അപ്പോള്‍ നമുക്ക് പെട്ടെന്ന് മനസ്സിലാവില്ല. അഞ്ച് തവണ എടുക്കുമ്പോഴും തല്ലുകൊള്ളണം. അഭിനയമല്ലാതെ ശരിയായി തല്ലും.

അത്രയും തവണ എനിക്ക് തല്ല് കിട്ടിയിട്ടുണ്ട്. സിനിമ ചെയ്യുന്ന സമയത്ത് ഷോട്ട് മനോഹരമാക്കാന്‍ ഏതറ്റം വരെയും അദ്ദേഹം പോകും.ദേഷ്യം തോന്നിയാല്‍ കഴുതക്കുട്ടി എന്നു വിളിക്കും. ഇതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശകാരവാക്ക്. അതിനപ്പുറത്തേക്ക് അദ്ദേഹം ഒന്നും പറയാറില്ല. സംവിധായകന്‍ എന്നതിന് അപ്പുറത്തേയ്ക്ക് അത്രയും സ്‌നേഹമുള്ള വ്യക്തിയാണ് ഐ വി ശശി എന്ന വ്യക്തി. ‘ കൃഷ്ണ ചന്ദ്രന്‍ പറയുന്നു

Related posts