തൃശൂര്‍: പാന്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ഒന്നാം പ്രതിയായ ചെയര്‍മാന്‍ പി. കൃഷ്ണദാസ് ഇടക്കാല ജാമ്യം നേടിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം. പ്രതിഭാഗം അഭിഭാഷകര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ജിഷ്ണുവിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു.
കളക്ടര്‍ പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കണം എന്ന് കാണിച്ചാണ് കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നേടിയത്. എന്നാല്‍ ഈ മീറ്റിംഗ് 15നു തന്നെ നടന്നു കഴിഞ്ഞിരുന്നു. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.