പത്തനംതിട്ട: ലോ അക്കാഡമി മാനേജ്മെന്റിന്റെ ശക്‌തിക്കുപിന്നിൽ പിണറായിയും കോടിയേരിയുമാണെന്ന് ബിജെപി ദേശീയനിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മൗനവും കോടിയേരിയുടെ പ്രസ്താവനയും ഇതു വെളിവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
കഴിഞ്ഞ 18 ദിവസമായി സമരം നടത്തുന്ന വിദ്യാർഥികൾ ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും ശരിയെന്നു പൊതു സമൂഹം സമ്മതിച്ചതാണ്. കക്ഷിരാഷ്ട്രീയ ഭേദമെന്യേയാണ് വിദ്യാർഥികൾ സമരരംഗത്തിറങ്ങിയത്. ഭരണപ്രതിപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥിസംഘടനകളും യുവജനസംഘടനകളും സമരത്തിലാണ്.എല്ലാവരുടേയും മുദ്രാവാക്യവും ആവശ്യവും ഒന്നാണ്. തന്റെ മൂക്കിനുതാഴെ ഇത്രയും രൂക്ഷമായ വിദ്യാർഥിസമരം നടന്നിട്ടും ഇതുവരെ അതിനോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ലോ അക്കാഡമി വിഷയത്തിലെ മുഖ്യമന്ത്രിയുടെ മൗനത്തിൽനിന്നും മനസിലാകുന്നത് അദ്ദേഹം ആരെയോ ഭയക്കുന്നു എന്നാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
18 ദിവസമായി കേരളം മുഴുവൻ ചർച്ചചെയ്യുന്ന സംഭവം അറിഞ്ഞില്ലെന്ന റവന്യുമന്ത്രിയുടെ പ്രസ്താവന വിചിത്രമാണ്. സ്വന്തം പാർട്ടിയുടെ വിദ്യാർഥിസംഘടനയും യുവജനസംഘടനയും സമരരംഗത്താണ്. എന്നിട്ടും മന്ത്രിക്ക് ഇതുസംബന്ധിച്ച് ഒന്നും അറിയില്ലെന്ന് പറയുന്നത് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ഭീഷണി ഭയന്നിട്ടാണോ എന്ന് റവന്യുമന്ത്രി വ്യക്‌തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. – See more at: