നാളുകള്‍ക്കു ശേഷം ഒരു ട്രെയിന്‍ യാത്ര. കൃത്യമായി പറഞ്ഞാല്‍ കോവിഡ് പ്രശ്നങ്ങള്‍ തുടങ്ങിയ ശേഷം ഇതാദ്യം. തിരുവനന്തപുരത്തു നിന്നു ചെന്നൈക്ക് പോകുന്ന ചെന്നൈ എംജിആര്‍ എക്സ്പ്രസ്. ഇടയ്ക്കു സ്റ്റേഷനുകളില്‍ നിര്‍ത്തുന്പോള്‍ ഭക്ഷണം വരും.
അത്രയ്ക്ക് വൃത്തി ഇല്ലെങ്കിലും, വലിയ വിശപ്പില്ലെങ്കിലും ട്രെയിനില്‍ കയറിയാല്‍ ഭക്ഷണം കഴിക്കാന്‍ ഒരുതോന്നല് വരും. അപ്പുറത്ത് ആരെങ്കിലും ഭക്ഷണം കഴിക്കുന്പോള്‍ അതിന്റെ മണം, അത് നമ്മളെ കഴിക്കാന്‍ പ്രേരിപ്പിക്കും. വീട്ടില്‍ കിട്ടുന്ന ഭക്ഷണവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് കൃഷ്ണകുമാർ
എന്നാലും ഒരു പ്രത്യേകതരം കൊതി നമ്മളെ പിടിച്ചുലയ്ക്കും. വരുന്നതൊക്കെ വാങ്ങി കഴിക്കും. യാത്രകളില്‍ ആദ്യ മകള്‍ അമ്മു (ആഹാന) ഒന്നാന്തരം ഒരു തീറ്റി പ്രാന്തി ആയിരുന്നു..
വട, കഴിച്ചു കഴിയുന്പോള്‍ ഓംലെറ്റ് പിന്നെ അടുത്ത ഐറ്റം. എന്ത് കൊടുത്താലും കഴിക്കും. അങ്ങനെ ഒരു ഗുണം ഉണ്ടെ്ന്ന് -കൃഷ്ണകുമാർ