നാ​ല് മ​ക്ക​ളി​ൽ വ്യ​ക്ത​ത​യും, ചി​ട്ട​യും ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​വ​ൾ.. കൃ​ഷ്ണ​കു​മാ​റി​ന്‍റെ കു​റി​പ്പ് വൈ​റ​ൽ

മ​ക്ക​ളെ കു​റി​ച്ചു​ള്ള ന​ട​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ കു​റി​പ്പാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ മ​ക​ളാ​യ ഓ​സി എ​ന്ന​റി​യ​പ്പെ​ടു​ന്ന ദി​യ​യെ​ക്കു​റി​ച്ചാ​യി​രു​ന്നു ആ​ദ്യ​ത്തെ കു​റി​പ്പ്. മ​ക്ക​ളോ​ടൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​തം ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​രം ത​ന്ന ദൈ​വ​ത്തി​നു ന​ന്ദി​യെ​ന്നാ​യി​രു​ന്നു ദി​യ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് കൃ​ഷ്ണ​കു​മാ​ർ കു​റി​ച്ചു.

May be an image of 2 people and people smiling

‘ദി​യ: ഓ​സി​യും ഞാ​നും. മ​ക്ക​ളോ​ടൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​തം ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​രം ത​ന്ന ദൈ​വ​ത്തി​നു ന​ന്ദി’–​കൃ​ഷ്ണ​കു​മാ​റി​ന്റെ വാ​ക്കു​ക​ൾ.

May be an image of 3 people, people smiling and text

ഹ​ൻ​സി​ക: വീ​ട്ടി​ലെ ഏ​റ്റ​വും ഇ​ള​യ അം​ഗം. ഞ​ങ്ങ​ൾ ത​മ്മി​ൽ 37 വ​യ​സ്സ് വ്യ​ത്യാ​സം. പ​ക്ഷെ, പ​ല​പ്പോ​ഴും തോ​ന്നാ​റു​ണ്ട് അ​വ​ളു​ടെ ആ​ത്മാ​വ് എ​ന്നേ​ക്കാ​ൾ ഈ ​ഭൂ​മി​യി​ൽ സ​ഞ്ച​രി​ച്ച പോ​ലെ. അ​നു​ഭ​വ​ങ്ങ​ൾ ഉ​ള്ള​തു​പോ​ലെ.. പ​ക്വ​ത അ​ധി​ക​മു​ള്ള ഒ​രാ​ളെ പോ​ലെ.. കു​ടും​ബ​ത്തി​ലെ 6 പേ​രി​ൽ ഏ​റ്റ​വും അ​ധി​കം ക്ഷ​മ ഉ​ള്ള ആ​ൾ..​അ​വ​ളി​ൽ നി​ന്നും പ​ല​തും ചോ​ദി​ച്ചു മ​ന​സി​ലാ​ക്കാ​റു​ണ്ട്, പ​ഠി​ക്കാ​റു​ണ്ട്.. ഒ​രു പി​താ​വെ​ന്ന നി​ല​യി​ൽ ഇ​തൊ​ക്കെ ജീ​വി​ത​ത്തി​ലെ വ​ലി​യ വി​ജ​യ​ങ്ങ​ളാ​യി തോ​ന്നാ​റു​ണ്ട്..​ദൈ​വ​ത്തി​നു ന​ന്ദി.

May be an image of 3 people and people smiling

ഇ​ഷാ​നി: എ​ല്ലാ വീ​ടു​ക​ളി​ലും ഒ​രേ മാ​താ​പി​താ​ക്ക​ൾ​ക്ക് ജ​നി​ക്കു​ന്ന മ​ക്ക​ൾ തി​ക​ച്ചും വ്യ​ത്യ​സ്ത​രാ​യി കാ​ണാ​റു​ണ്ട്. ഇ​വി​ടെ​യും അ​ങ്ങ​നെ ത​ന്നെ. നാ​ല് മ​ക്ക​ളി​ൽ വ്യ​ക്ത​ത​യും, ചി​ട്ട​യും ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​വ​ൾ.. ഇ​ഷാ​നി. വി​ശ്വാ​സ്യ​ത​യു​ടെ പ​ര്യാ​യം. ഒ​രു കാ​ര്യം ഏ​ൽ​പ്പി​ച്ചാ​ൽ അ​ത് കൃ​ത്യ​മാ​യി ചെ​യ്തി​രി​ക്കും. ഇ​തു​വ​രെ ക​ള്ളം പ​റ​ഞ്ഞു ക​ണ്ടി​ട്ടി​ല്ല. പ​ക്ഷേ എ​ല്ലാം സാ​വ​ധാ​നം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രാ​ൾ. യാ​ത്ര​ക​ളി​ൽ ഹോ​ട്ട​ലി​ൽ ക​യ​റി​യാ​ൽ ന​മ്മ​ൾ ക​ഴി​ച്ചു ക​ഴി​ഞ്ഞാ​ലും അ​വ​ൾ​ക്കാ​യി കാ​ത്തു നി​ൽ​ക്ക​ണം. മ​റ്റു മ​ക്ക​ളേ പോ​ലെ സു​ന്ദ​രി​യാ​യ ഇ​ഷ്നി​യെ​യും എ​നി​ക്ക് ഒ​രു​പാ​ടു ഇ​ഷ്ടം, എ​ല്ലാ​വ​ർ​ക്കും ന​ന്മ​ക​ൾ നേ​രു​ന്നു.

May be an image of 2 people and people smiling

ആ​ഹാ​ന: വീ​ട്ടി​ലെ മൂ​ത്ത​മ​ക​ൾ എ​ന്നു മാ​ത്ര​മ​ല്ല വീ​ട്ടു​കാ​ര്യ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ട​പെ​ടു​ന്ന മ​ക​ൾ. നേ​തൃ​പാ​ട​വം ഉ​ള്ള ആ​ൾ . ഏ​തു​കാ​ര്യ​വും തു​ട​ങ്ങി​വെ​ച്ചാ​ൽ കൃ​ത്യ​ത​യോ​ടെ​യും ഭം​ഗി​യാ​യും ചെ​യ്തു തീ​ർ​ക്കു​വാ​ൻ ക​ഴി​വു​ള്ള മ​ക​ൾ. മ​റ്റു 3 മ​ക്ക​ൾ​ക്കും ഞ​ങ്ങ​ളു​ടെ ആ​ഭാ​വ​ത്തി​ൽ ആ​ഹാ​ന ഒ​രു ര​ക്ഷി​താ​വി​ന്റെ സ്ഥാ​ന​ത്താ​ണ്.. എ​ല്ലാം ഒ​രു ദൈ​വാ​ധീ​ന​മാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. ഞ​ങ്ങ​ളെ ഒ​രു​പാ​ടു സ്നേ​ഹി​ക്കു​ക​യും ഞ​ങ്ങ​ളു​ടെ ന​ന്മ​ക്കാ​യി പ്ര​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്ന എ​ല്ലാ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും ന​ന്മ​ക​ൾ നേ​രു​ന്നു..

Related posts

Leave a Comment