ബിജെപി നേതാവ് കൃഷ്ണകുമാറിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഭാര്യ സിന്ധു കൃഷ്ണയും മകൾ ദിയ കൃഷ്ണയും. നാമനിർദേശ പത്രിക സമർപ്പിക്കാൻ കൃഷ്ണകുമാറിനൊപ്പം എത്തിയ സിന്ധുവും ദിയയും റോഡിൽ പ്രചാരണത്തിനിറങ്ങുകയും ചെയ്തു.
മൂത്തമകളും സിനിമാ താരവുമായ അഹാന കൃഷ്ണ കൊല്ലത്ത് അച്ഛൻ കൃഷ്ണകുമാറിനൊപ്പം എത്താഞ്ഞത് എന്തുകൊണ്ടെന്നുള്ള ചോദ്യത്തിന് അഹാന യാത്രയിലായിരുന്നെന്നാണ് സിന്ധു സോഷ്യൽ മീഡിയയിൽ നൽകിയ മറുപടി.
കൃഷ്ണ കുമാറിന് രാഷ്ട്രീയത്തിൽ ഭാര്യയും മകളും പൂർണ പിന്തുണയാണ് നൽകുന്നത്. കൃഷ്ണകുമാറിന്റെ പ്രചാരണങ്ങളിൽ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും പങ്കുചേരാറുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് കൊല്ലത്ത് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ വീഡിയോ കൃഷ്ണകുമാർ പങ്കുവച്ചത്.
2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി പ്രതിനിധിയായി കൃഷ്ണകുമാർ മത്സരിച്ചപ്പോൾ മക്കളും പ്രചാരണത്തിനായി രംഗത്തിറങ്ങിയിരുന്നു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക