കൊല്ലം: കൊല്ലത്തെ എന്ഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ ആക്രമിച്ച കേസില് ബിജെപി പ്രവര്ത്തകന് അറസ്റ്റില്. മുളവന സ്വദേശി സനലാണ് അറസ്റ്റിലായത്. പിന്നീട് ഇയാളെ സ്റ്റേഷന് ജാമ്യത്തില് വിട്ടു.
കൃഷ്ണ കുമാറിനെ സ്വീകരിക്കാനെത്തിയപ്പോള് അബദ്ധത്തില് താക്കോല് കൊണ്ടതാണെന്നാണ് സനലിന്റെ മൊഴി. സിപിഎമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂര്വം ആക്രമിച്ചെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി.
ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റമാണ് പോലീസ് ചുമത്തിയത്. മുളവന ചന്തമുക്കിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കൃഷ്ണകുമാറിന് കണ്ണിന് പരിക്കേറ്റത്.