ഗാന്ധിനഗര്‍: കോട്ടയം- മെഡിക്കല്‍ കോളജ് റോഡില്‍ ഇനി ഒരു അപകടം ഉണ്ടാകാതിരിക്കുവാന്‍ നടപ്പാലം പണിയണമെന്നാവശ്യപ്പെട്ട്, ചുവരെഴുത്തിലൂടെയുള്ള പ്രതിഷേധം ശ്രദ്ധ നേടുന്നു.
ആര്‍പ്പുക്കര ചൂരക്കാവ് ചേരിക്കല്‍ സി. ജി. കൃഷ്ണകുമാര്‍,കോട്ടയം മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ പിന്നില്‍ എഴുതിയിരുക്കുന്ന ചുവരെഴുത്താണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ബസ് സ്റ്റാന്റില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് നടപ്പാലം നിര്‍മ്മിക്കണമെന്നാണ് കൃഷ്ണ കുമാര്‍ ആവശ്യപ്പെടുന്നത്.
മെഡിക്കല്‍ കോളജ് റോഡില്‍ കാല്‍നട യാത്രക്കാര്‍ക്കു നേരേയുണ്ടാകുന്ന വാഹന അപകടങ്ങളാണ് ഇത്തരത്തില്‍ പ്രതിഷേധിക്കുവാന്‍ കാരണമെന്ന് കൃഷ്ണ കുമാര്‍ പറയുന്നു.പെയിന്റ് തൊഴിലാളിയായിരുന്നു ഇദ്ദേഹത്തിനു ഫ്ളക്സ് വന്നതോടെ ജോലി ഇല്ലാതായി.
തുടര്‍ന്ന് 2011 നവംബര്‍ 11ന് കളക്്ടറേറ്റിനു മുമ്പില്‍ ഫ്ളക്സിനെതിരെ ഒറ്റയാന് സമരം നടത്തിയിരുന്നു. ഇപ്പോള്‍ സ്കൂട്ടറില്‍ ലോട്ടറി വില്പനയാണ്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രി റോഡ് വഴി യാത്ര ചെയ്യവേ, ആശുപത്രിയിലേക്ക് വന്ന ഒരു വീട്ടമ്മ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടു.
അപകടത്തില്‍പ്പെട്ട വീട്ടമ്മയെ കൃഷ്ണ കുമാറും കൂടിചേര്‍ന്നാണ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. ഈ സംഭവമാണ് നടപ്പാല നിര്മാണമെന്നാവശ്യം കൃഷ്ണ കുമാറിനെ ചിന്തിപ്പിച്ചത്.
തുടര്‍ന്ന്, അടുക്ക് പിടിച്ചു കിടന്ന മതില് തനിച്ച് കഴുകി വൃത്തിയാക്കിയ ശേഷം അപക് സ്പെയിന്റ് വാങ്ങി ചുവരെഴുതുകയായിരുന്നു.കഴിഞ്ഞവര്‍ഷം, കോവിഡ് ആരംഭ സമയത്ത് ബ്രേക്ക് ദ ചെയിന്‍ എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ആര്‍പ്പുക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ ചുവരില്‍ എഴുതി പ്രശംസ നേടിയിരുന്നു.