നെന്മാറ: പ്രായം തളർത്തിയില്ല. ചെയ്യുന്ന തൊഴിലിനോടുളള കൂറും, വിശ്വാസവും കൃഷ്ണനെ ഇന്നും പനകയറ്റം ഒരു ദിനചര്യപോലെകൊണ്ടുനടക്കുന്നതിന് പ്രാപ്തനാക്കുന്നു. ദിവസേന മൂന്നു നേരം കയറുന്ന കരിന്പനകളെ ചേർത്തു കെട്ടി ഏണിവച്ചുപിടിപ്പിച്ച്തൊഴിലിനെ അനായാസകരമാക്കാനും കൃഷ്ണന് കഴിഞ്ഞു. അയിലൂർ തിരുവഴിയാട് ഇടപ്പാടത്ത് കൃഷ്ണനാണ് വേറിട്ട രീതിയിൽ പനകയറുന്നതിന് ഏണികൾ പിടിപ്പിച്ചത്.
അയിലൂർ തിരുവഴിയാട് ഇടപ്പാടത്ത് കയറ്റ പനകളായ കരിന്പനകളിൽ ഇരുന്പ് ഏണികൾ പിടിപ്പിച്ച് കള്ള് ഉണ്ടാക്കാൻ കയറി ഇറങ്ങുന്ന രീതി പ്രദേശവാസികൾക്ക് കൗതുക കാഴ്ചയായി . 50 അടിയും അതിലേറേയും ഉയരമുള്ള കരിന്പനകളിലാണ് ഏണി പിടിപ്പിച്ചിരിക്കുന്നത്.
കള്ളുണ്ടാക്കുന്ന പനകളിൽ ദിവസവും മൂന്നു സമയങ്ങളിലായി 6 പനകളിൽ കയറിയിറങ്ങുന്ന പതിവുള്ളതിനാൽ കയറ്റിറക്കം ലഘൂകരിയ്ക്കാനായാണ് ഇടപ്പാടത്ത് താമസിയ്ക്കുന്ന ചെത്ത് തൊഴിലാളിയായ കൃഷ്ണൻ ഈ രീതി സ്വീകരിച്ചത് . വർഷങ്ങളായി പന കയറ്റം തൊഴിലാക്കിയ കൃഷ്ണൻ ആഴ്ചകൾക്ക് മുന്പാണ് ഏണി പനകളിൽ ഘടിപ്പിച്ചത്. 50 അടി ഉയരമുള്ള ഏണി നിർമ്മിയ്ക്കാൻ 5000 രൂപയോളം ചിലവ് വരും.
കള്ളുണ്ടാക്കുന്ന പനകളിലെല്ലാം തന്നെ എല്ലാ ദിവസങ്ങളിലും മൂന്ന് സമയങ്ങളിലായി ആറ് പനകളിൽ പതിനെട്ട് തവണകളായി കയറി ഇറങ്ങുന്ന രീതി പതിവാണ്. ആയതിനാൽ കയറ്റിറക്കം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് കൃഷ്ണൻ ഇതിനു തയ്യാറായത്. പനകളിൽ ഏണിയിലൂടെ കയറി ഇറങ്ങുന്ന രീതി പുതുതലമുറയ്ക്ക് കൂടുതൽ താല്പര്യം ഉണ്ടാക്കുമെന്നാണ് കൃഷ്ണന്റെ അഭിപ്രായം.