തിരുവനന്തപുരം: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് സഭയിലെത്തിയ കെ.കൃഷ്ണൻകുട്ടിയെ വരവേറ്റത് സഭയിലെ ബഹളവും പ്രതിഷേധവും. ഇന്നലെയാണ് കൃഷ്ണൻകുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് രാവിലെ നിയമസഭയിലെത്തിയപ്പോഴാണ് ശബരിമല വിഷയത്തിൽ പ്രതിപക്ഷം ബാനറുകളുമായും പ്ലക്കാർഡുകളുമായി പ്രതിഷേധം ആരംഭിച്ചത്. മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. മാത്യു ടി തോമസ് രാജിവച്ച ഒഴിവിലാണ് കൃഷ്ണൻകുട്ടി പുതിയ ജലവിഭവ മന്ത്രിയായി ചുമതലയേറ്റ് ഇന്നലെ അധികാരമേറ്റത്.
മന്ത്രിയായി അധികാരമേറ്റ് എത്തിയ കൃഷ്ണൻകുട്ടി ആദ്യദിനം സഭയിൽ കണ്ടത് ബഹളം
