സ്വന്തംലേഖകന്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളോട് മോശമായ രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്ന് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത അധ്യാപകനെതിരേ ലുക്കൗട്ട് നോട്ടീസ് തയാറാക്കി. കോഴിക്കോട് നഗരത്തിലെ മുസ്ലിം മാനേജ്മെന്റിനു കീഴിലുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളിൽ ബോട്ടണി വിഭാഗം അധ്യാപകനും കുന്ദമംഗലം പെരിങ്ങളം സ്വദേശിയുമായ പുല്ലാങ്ങോട്ടില്ലം കൃഷ്ണന് നമ്പൂതിരിക്കെതിരേയാണ് ടൗണ്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് തയാറാക്കിയത്.
ഇത് പുറത്തിറക്കുന്നതിന് മുന്നേടിയായി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ മുമ്പാകെ സമര്‍പ്പിച്ചു. ഇന്ന് അനുമതി ലഭിച്ചാല്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. സ്കൂള്‍ വിദ്യാര്‍ഥിനികളുടെയും രക്ഷിതാക്കളുടേയും പരാതിയില്‍ മൂന്ന് കേസുകളാണ് ടൗണ്‍പോലീസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസുകള്‍ അന്വേഷിക്കുന്നത് എസ്ഐ കെ.ടി.ബിജിത്തും ഒരു കേസ് അന്വേഷിക്കുന്നത് എസ്ഐ വി.വി.സലീമുമാണ്.
പരാതി ലഭിച്ച ഒക്ടോബര്‍ അവസാന ആഴ്ചയില്‍ തന്നെ കൃഷ്ണന് നമ്പൂതിരിയെ കുറിച്ച് അന്വേഷിച്ചെങ്കിലും ഇയാള്‍ മുങ്ങിയതായാണ് വിവരം. തുടര്‍ന്ന് ഇയാള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഒക്ടോബര്‍ 26 ന് സ്വിച്ച് ഓഫ് ആയ ഫോണ്‍ ഇതുവരേയും ഓണാക്കിയിട്ടില്ലെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.
അധ്യാപകന്റെ ബന്ധുവീടുകളിലും മറ്റും നിരവധി തവണ പോലീസ് അന്വേഷണം നടത്തിയിരുന്നു. കൂടാതെ ഈ മാസം ഒന്നിന് അധ്യാപകന്റെ വീട് പോലീസ് പൂര്‍ണമായും പരിശോധിച്ചു. എന്നാല്‍ യാതൊരു വിവരവും ലഭിച്ചില്ല. ഇവിടെ നടത്തിയ പരിശോധനയില്‍ അധ്യാപകന് പാസ്പോര്ട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചു.
വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനിച്ചത്. വിമാനതാവളങ്ങളിലും മറ്റും നോട്ടീസ് പതിക്കുക വഴി അധ്യാപകന് വിദേശത്തേക്ക് പോവാന്‍ സാധിക്കില്ലെന്നും ഉടന്‍ പിടികൂടാനാവുമെന്നും പോലീസ് പറഞ്ഞു. അതേസമയം അധ്യാപകന്റെ ജീവിതം ഏറെ ദുരൂഹത നിറഞ്ഞതാണെന്നാണ് പോലീസ് പറയുന്നത്.
അവിവാഹിതനാണെന്നാണ് സുഹൃത്തുക്കളോടും അടുപ്പമുള്ളവരോടും പറഞ്ഞിരുന്നത്. രേഖകളിലും അവിവാഹിതന് എന്നാണ് രേഖപ്പെടുത്താറുള്ളത്. എന്നാല്‍ ഇദ്ദേഹത്തിന് ഒരു ഭാര്യയും മകനുമുള്ളതായി പോലീസ് പറഞ്ഞു. ഒരു ഫ്ളാറ്റിലാണ് ഇവര്‍ താമസിക്കുന്നത്. ഇവരുമായി ബന്ധപ്പെട്ടും അധ്യാപകനെ കുറിച്ച് പോലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല.
കഴിഞ്ഞ 19 വര്‍ഷമാണ് അധ്യാപകന് സ്കൂളില്‍ ജോലി ചെയ്തുവരികയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് വിദ്യാര്‍ഥികള്‍ അധ്യാപകനെതിരേ പരാതിയുമായെത്തിയത്. 15 ലേറെ വിദ്യാര്‍ഥികളാണ് അധ്യാപകനെതിരേ പരാതി ഉന്നയിച്ചത്. ആദ്യം പിടിഎ കമ്മിറ്റിക്കായിരുന്നു പരാതി നല്‍കിയത്.
പിന്നീട് സ്കൂള്‍ പ്രിന്‍സിപ്പാളിനും കൈമാറി. പ്രിന്‍സിപ്പാലാണ് 25 ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി സമര്‍പ്പിച്ചത്. തുടര്‍ന്ന് പരാതിക്കാരായ പെണ്‍കുട്ടികള്‍ ഓരോരോ പരാതികളായി നല്കി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു കമ്മീഷണറുടെ നിര്‍ദേശം.
ഇതുപ്രകാരമാണ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം ഇതിനു മുമ്പും അധ്യാപകന്റെ ഭാഗത്ത് നിന്ന് വിദ്യാര്‍ഥികള്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ചൈല്‍ഡ് ലൈന്‍ അന്വേഷിച്ചിരുന്നതായും പറയുന്നുണ്ട്. അന്ന് വിദ്യാര്‍ഥികളുടെ മാര്‍ക്ക് കുറയ്ക്കുമെന്ന് പറഞ്ഞാണ് പരാതി പിന്വലിപ്പിച്ചതെന്നാണറിയുന്നത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്കൂളിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതേതുടര്‍ന്ന് പ്രിന്‍സിപ്പാളിന്റെ നിര്‍ദേശപ്രകാരം 15 ദിവസത്തേക്ക് അധ്യാപകനെ സസ്പെന്റ് ചെയ്തു. അധ്യാപകന് ഒളിവില്‍ പോയ സാഹചര്യത്തില്‍ സസ്പഷന്‍ കാലയളവ് നീട്ടിയിട്ടുണ്ട്.