ഈ ഫീൽഡിൽ ഇത്രയും കാലം നിൽക്കാൻ പറ്റുന്നത് വലിയൊരു കാര്യമാണ്. എന്നോട് ഇങ്ങനത്തെ കഥാപാത്രങ്ങൾ ചെയ്താൽ മതിയെന്ന് പറയാനൊന്നും ആരും ഉണ്ടായിട്ടില്ല.
എല്ലാവരുമായും നല്ല ബന്ധമാണെങ്കിലും ഒരു ഗോഡ്ഫാദർ ഒന്നും ഉണ്ടായിട്ടില്ല. അതില്ലാതെ ഇത്രയും കാലം നിൽക്കാൻ കഴിയുമെന്ന് തെളിയിച്ചവരാണ് ഞങ്ങൾ ചിലർ.
അങ്ങനെ നിൽക്കാൻ കഴിഞ്ഞത് വലിയൊരു കാര്യമാണ്. എന്റെ ആഗ്രഹം മരണം വരെ ഈ ഫീൽഡിൽ നിൽക്കുക എന്നതുതന്നെയാണ്. ഞാൻ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല.
ഇനിയും സിംഗിൾ ആയിതന്നെ നിൽക്കാനാണ് എനിക്ക് താൽപര്യം. അതിന് പ്രധാന കാരണം എന്റെ പ്രധാന ഫോക്കസ് ഈ കലയിൽ ആണെന്നതാണ്.
അതിലൊരു ഡിസ്ട്രക്ഷൻ വരരുതെന്ന് കരുതിയിട്ടാണ് കല്യാണത്തിലേക്ക് ഒന്നും ഞാൻ പോകാത്തത്. പിന്നെ നമ്മൾ വിചാരിക്കുന്നത് പോലെയല്ലല്ലോ കാര്യങ്ങൾ പോവുക. എന്നാലും കഴിവതും സിംഗിളായി തന്നെ നിൽക്കാനാണ് ആഗ്രഹം.