സ്കൂളിൽ നട്ടു നനച്ച പച്ചക്കറികൾ കള്ളൻ കൊണ്ടു പോയി; സമ്മാനവുമായി കളക്ടർ മാമൻ

ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി ചെ​ങ്ങാ​ലൂ​ർ ര​ണ്ടാം​ക​ല്ല് എ​എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ന​ട്ടു​ന​ന​ച്ച് വി​ള​യി​ച്ച പ​ച്ച​ക്ക​ക​റി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ക​ള്ള​ൻ​മാ​ർ കൊ​ണ്ടു പോ​യി.

മോ​ഷ്ടാ​ക്ക​ളെ കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ഇ​തു​വ​രെ ല​ഭ്യ​മാ​യി​ല്ലകു​ഞ്ഞു​ങ്ങ​ളു​ടെ മാ​സ​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ടി​ന്‍റെ ഫ​ല​മാ​ണ് ഒ​റ്റ​ദി​വ​സം കൊ​ണ്ട് മോ​ഷ്ടാ​ക്ക​ൾ ചാ​ക്കി​ലാ​ക്കി​യ​ത്.

വാ​ർ​ത്ത അ​റി​ഞ്ഞ ക​ള​ക്ട​ർ കൃ​ഷ്ണ തേ​ജ കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് വി​ളി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി​യാ​ണ് ക​ള​ക്ട​ർ തി​രി​ച്ച​യ​ച്ച​ത്. സ​മ്മാ​നം ക​ണ്ട് കു​ഞ്ഞു മു​ഖ​ങ്ങ​ൾ വി​ട​ർ​ന്നു.

കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​ക​ൾ ന​മ്മ​ൾ ക​ണ്ടും കേ​ട്ടും അ​നു​ഭ​വി​ച്ചു​മൊ​ക്കെ അ​റി​ഞ്ഞി​ട്ടു​ണ്ടാ​കും.

അ​ത്ത​ര​ത്തി​ലൊ​രു ബ​ന്ധ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച്ച​യാ​ണ് ഇ​ന്ന​വ​രെ ക​ണ്ട​പ്പോ​ൾ എ​നി​ക്ക് മ​ന​സി​ലാ​യ​തെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്…
ഒ​ത്തി​രി സ​ന്തോ​ഷ​ത്തോ​ടു കൂ​ടി​യാ​ണ് ഞാ​നീ കു​റി​പ്പ് എ​ഴു​തു​ന്ന​ത്. ചെ​ങ്ങാ​ലൂ​ർ ര​ണ്ടാം​ക​ല്ല് എ​എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ പ​ച്ച​ക്ക​റി​ക​ൾ ആ​രോ മോ​ഷ്ടി​ച്ചു എ​ന്ന വാ​ർ​ത്ത ക​ഴി​ഞ്ഞ ആ​ഴ്ച വ​ള​രെ സ​ങ്ക​ട​ത്തോ​ടെ​യാ​ണ് ഞാ​ൻ വാ​യി​ച്ച​ത്.

സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ന​ട്ടു​വ​ള​ർ​ത്തി​യ പ​ച്ച​ക്ക​റി​ക​ളാ​ണ് ക​ള്ള​ൻ ക​വ​ർ​ന്ന​ത് എ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ കൂ​ടു​ത​ൽ സ​ങ്ക​ട​മാ​യി.

ആ ​സ്കൂ​ളി​ലെ കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ഒ​ന്ന് കാ​ണ​ണ​മെ​ന്ന് എ​നി​ക്ക് ആ​ഗ്ര​ഹം തോ​ന്നി. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​ക​ൾ ന​മ്മ​ൾ ക​ണ്ടും കേ​ട്ടും അ​നു​ഭ​വി​ച്ചു​മൊ​ക്കെ അ​റി​ഞ്ഞി​ട്ടു​ണ്ടാ​കും.

അ​ത്ത​ര​ത്തി​ലൊ​രു ബ​ന്ധ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച്ച​യാ​ണ് ഇ​ന്ന​വ​രെ ക​ണ്ട​പ്പോ​ൾ എ​നി​ക്ക് മ​ന​സി​ലാ​യ​ത്. എ​ന്നാ​ൽ അ​വ​രു​ടെ സ​ങ്ക​ടം മാ​റ്റാ​നാ​യി ഒ​രു ചെ​റി​യ സ​മ്മാ​നം ഞാ​ൻ ക​രു​തി വെ​ച്ചി​രു​ന്നു.

സ്കൂ​ളി​ലേ​ക്ക് ഒ​രു സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​പാ​ന​ൽ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ അ​വ​രെ​ല്ലാം ഞെ​ട്ടി. പാ​ന​ൽ ക​ണ്ട​പ്പോ​ൾ അ​വ​രു​ടെ മു​ഖ​ങ്ങ​ളാ​കെ ഒ​ന്ന് വി​ട​ർ​ന്നു പു​ഞ്ചി​രി​ച്ചു.

സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​പാ​ന​ൽ കു​ട്ടി​ക​ളു​ടെ കൈ​യ്യി​ലേ​ല്‍​പ്പി​ച്ച​പ്പോ​ള്‍ അ​വ​രു​ടെ മു​ഖ​ത്ത് വി​രി​ഞ്ഞ നി​റ​ഞ്ഞ പു​ഞ്ചി​രി​യാ​ണ് എ​നി​ക്ക് ഇ​ന്ന് കി​ട്ടി​യ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം.

. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment