ചെങ്ങന്നൂർ: ദുരൂഹ സാഹചര്യത്തിൽ പതിനെഴുകാരിയെ കാണാതായിട്ട് അഞ്ച് മാസം പിന്നിടുമ്പോഴും കണ്ടെത്താനാകാതെ പൊലിസും കുടുംബാംഗങ്ങളും കുഴങ്ങുന്നു.
പാണ്ടനാട് പഞ്ചായത്ത് 12 -ാം വാർഡിൽ പടിഞ്ഞാറ്റുംമുറി മഠത്തിൽ തെക്കേതിൽ കൃഷ്ണവേണിയെയാണ് 2020 നവംബർ ആറു മുതൽ കാണാതായത്. അന്നേ ദിവസം രാവിലെ 11 മണിവരെ വീട്ടിലുണ്ടായിന്നു. അന്വേഷണം ഊർജിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കാണാതാകുമ്പോൾ മഞ്ഞ നിറമുള്ള ചൂരിദാറും കാലിൽ സ്വർണ പാദസ്വരം ,കഴുത്തിൽ സ്വർണമാല ,കാതിൽ സ്വർണ കമ്മൽ എന്നിവ അണിഞ്ഞിരുന്നതായി മാതാപിതാക്കൾ ചെങ്ങന്നൂർ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
വീട്ടുകാരുടെ സംശയങ്ങളും നിഗമനങ്ങളും അനുസരിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഇതിനകം പൊലിസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. കുംബാംഗങ്ങളും ബന്ധുക്കളും അവരുടേതായ വഴിയിലും അന്വേഷണം നടത്തി.
യുവതിയുടെ തിരോധാനം സംബന്ധിച്ച പരാതിയിൽ കേസെടുത്ത പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കുടാതെ യുവതിയുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹേയ്ബിയസ് കോർപസ് റിട്ട് ഫയൽ ചെയ്തിരുന്നു.
പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെക്കാണുന്ന ഫോൺ നമ്പരുകളിലോ അടുത്ത പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക. എസ്.എച്ച്.ഒ ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ- 94979 80268 ഡി.വൈ.എസ്.പി. ചെങ്ങന്നൂർ – 94979 90043 ജില്ലാ പോലീസ് മേധാവി, ആലപ്പുഴ – 9497996982 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് പൊലിസ് അറിയിച്ചു.