ഗള്‍ഫിലേക്ക് വീസ വാഗ്ദാനം ചെയ്ത് ചുഴലി സ്വദേശികളില്‍ നിന്ന് 1,74000 രൂപ തട്ടിയ രണ്ട് പേര് അറസ്റ്റില്‍. തൃശൂര്‍ കുന്നംകുളം സ്വദേശികളായ ഇ.എസ്.കൃഷ്ണേന്ദു (21), പി.ജെ. ജിന്സണ് (27) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ കൊച്ചി കാക്കനാട് വെച്ച് ശ്രീകണ്ഠപുരം എസ്.ഐ. ടി.പി.രാധാകൃഷ്ണന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീശന് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ചുഴലി വെള്ളായിത്തട്ടിലെ മനു സണ്ണി, നിവില്‍ മാത്യു, ടിന്‍സ് ഡൊമിനിക് എന്നിവരില്‍ നിന്നാണ് ഇവര്‍ പണം തട്ടിയത്. കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഷാര്‍ജയിലേക്ക് വീസ നല്‍കാമെന്ന് പറഞ്ഞ് മൂന്ന് പേരില്‍ നിന്നുമായി സംഘം 58,000 രൂപ വീതമാണ് വാങ്ങിയത്. മനു സണ്ണി നേരത്തെ ബംഗളുരുവിലെ ജ്വല്ലറിയില്‍ ജിന്‍സന്റെ കൂടെ സെയില്‍സ്മാനായി ജോലി നോക്കിയിരുന്നു. ഈ ബന്ധം വെച്ചാണ് ബാങ്ക് മുഖേന ജിന്‍സന്റെ അക്കൗണ്ടിലേക്ക് പണമയച്ചത്. ഷാര്‍ജയില്‍ കൃഷ്ണേന്ദു ആരംഭിക്കുന്ന ഡിസൈനിംഗ് സെന്ററില്‍ മാസം 55,000 രൂപ ശമ്പളത്തില്‍ ജോലിയെന്നായിരുന്നു വാഗ്ദാനം. വാക്ചാതുര്യവും സൗന്ദര്യവും കൈമുതലാക്കിയ കൃഷ്ണനേന്ദുവായിരുന്നു ഇടപാടുകാരുമായി അവസാനവട്ട കൂടിക്കാഴ്ച്ചയ്ക്ക് എത്തിയിരുന്നത്. എന്നാല്‍ പണം നല്കിയ ശേഷം വഞ്ചിക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 ഓളം വീസ തട്ടിപ്പ് കേസുകളില്‍ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, മലപ്പുറം എന്നിവിടങ്ങളില്‍ ഇവര്‍ക്കെതിരെ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. ട്രാവല്‍സ് നടത്തിപ്പുകാരാണെന്ന വ്യാജേന സോഷ്യല്‍ മീഡിയ വഴി ആളുകളുമായി ബന്ധം സ്ഥാപിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 25 ഓളം യുവാക്കളില്‍ നിന്ന് ഗള്‍ഫിലേക്ക് വീസ നല്‍കാമെന്ന് പറഞ്ഞ് അരക്കോടിയോളം രൂപ തട്ടിയതിന് ഒരു മാസം മുമ്പ് ഇവരെ കൊച്ചിയില്‍ വെച്ച് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.