കോട്ടയം: കേന്ദ്ര സംസ്ഥാന കൃഷിവകുപ്പുകള്‍ നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്കുള്ള അപേക്ഷ 30 വരെ നല്‍കാം. കര്‍ഷകര്‍ക്ക് നേരിട്ടും അക്ഷയ, സിഎസ്സികള്‍ വഴിയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വഴിയും പദ്ധതിയില്‍ ചേരാന്‍ സാധിക്കും.
ആധാറിന്റെ പകര്‍പ്പ്, കരം അടച്ച രസീതിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കില്‍ പാട്ടക്കരാറിന്റെ പകര്‍പ്പ് എന്നിവയും അപേക്ഷക്കൊപ്പം നല്‍കണം.
കര്‍ഷകര്‍ക്ക് വ്യക്തിഗത നഷ്ടത്തിനും കാലാവസ്ഥ ഡേറ്റയുടെ അടിസ്ഥാനത്തിലുള്ള നഷ്ടത്തിനും അര്‍ഹതയുണ്ട്. ഓരോ വിളയുടെയും പ്രീമിയം തുകയും ഇൻഷ്വറന്‍സ് തുകയും വ്യത്യസ്തമാണ്.
നെല്ല്, റബര്‍, തെങ്ങ്, ഗ്രാമ്പു, വാഴ, കവുങ്ങ്, ഇഞ്ചി, വെറ്റില, മഞ്ഞള്‍, കരിമ്പ്, മരച്ചീനി, മാവ്, ജാതി, കുരുമുളക്, തേയില, കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറി വിളകള്‍ എന്നീ വിളകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 9645162338, 9061675557.