താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെ ബോളിവുഡിലെ മിന്നും താരമായി മാറിയ നടിയാണ് കൃതി സനണ്‍. ഭാവിയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായാണ് കൃതിയെ സിനിമാ ലോകം ഉറ്റുനോക്കുന്നത്.
തെലുങ്കിലൂടെയായിരുന്നു കൃതിയുടെ അരങ്ങേറ്റം. മോഡലിംഗിലൂടെ സിനിമയിലെത്തിയ കൃതിയുടെ ആദ്യത്തെ സിനിമ 2 നെനൊക്കണ്ടിനെയായിരുന്നു.
മഹേഷ് ബാബുവായിരുന്നു ചിത്രത്തിലെ നായകന്. പിന്നീട് ഹീറോപന്തിയിലൂടെ താരം ബോളിവുഡിലെത്തുകയായിരുന്നു.
ഇപ്പോഴിതാ തെലുങ്കിലേക്കുള്ള തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് കൃതി. പ്രഭാസിനൊപ്പം അഭിനയിക്കുന്ന ആദിപുരുഷിലൂടെയാണ് കൃതിയുടെ തിരിച്ചുവരവ്.
ഇതിനിടെയായിരുന്നു കഴിഞ്ഞ ദിവസം കൃതി സനോണ്‍ കോഫി വിത്ത് കരണിലെത്തുന്നത്. ഷോയുടെ ഭാഗമായി തങ്ങളുടെ സിനിമാ ലോകത്തുനിന്നുമുള്ള സുഹൃത്തുക്കളെ ഫോണ്‍ ചെയ്യുന്ന റൗണ്ടില്‍ കൃതി ഫോണ്‍ ചെയ്തത് പ്രഭാസിനെയായിരുന്നു.
ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രഭാസിനേയും കൃതിയെയും ബെസ്റ്റ് ജോഡിയാക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍.
കൃതിയുടെ ആദ്യ റിംഗില്‍ തന്നെ പ്രഭാസ് ഫോണ്‍ എടുക്കുന്നുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
ഇരുവരുടേയും സൗഹൃദത്തെ ആരാധകര്‍ അഭിനന്ദിക്കുമ്പോള്‍ മറ്റ് ചിലര്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന ചോദ്യവും ചോദിക്കുന്നുണ്ട്.
മുമ്പും ഇത്തരത്തില്‍ പലരുടേയും പേരിനൊപ്പം കൃതിയുടെ പേര് സോഷ്യല്‍ മീഡിയ ചേര്ത്തുവച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. നടന് കാര്‍ത്തിക് ആര്യനുമായി പ്രണയത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം ഷോയില്‍ വച്ച് കരണ്‍ ജോഹര്‍ കൃതിയും യുവനടന് ആദിത്യ റോയ് കപൂറും തമ്മില്‍ സംസാരിക്കുന്നത് കണ്ടുവെന്ന് കരണ്‍ പറയുന്നുണ്ട്.
എന്നാല്‍ താനും ആദിത്യയും നല്ല സുഹൃത്തുക്കളാണെന്നും കാണുമ്പോള്‍ സംസാരിക്കാറുണ്ടെന്നും എന്നാല്‍ അതില്‍ കവിഞ്ഞൊന്നുമില്ലെന്നുമായിരുന്നു കൃതിയുടെ മറുപടി.
കൃതിക്കും ആദിത്യയ്ക്കുമായൊരു മീറ്റിംഗ് നടത്താമെന്ന് കരണ്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്.അതേസമയം കൃതിയുടേയും പ്രഭാസിന്റെയും ആദിപുരുഷ് അണിയറയില്‍ തയാറെടുക്കുകയാണ്.
ചിത്രത്തില്‍ കൃതി സീതയുടെ വേഷത്തിലാണ് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെയ്ഫ് അലി ഖാന് ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുക.