ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് കൃതിക പ്രദീപ്. ആദി, ആമി, കുഞ്ഞെല്‍ദോ, മന്ദാരം, കൂദാശ അടക്കം 15ല്‍ അധികം ചിത്രങ്ങളില്‍ ഇതിനോടകം നടി അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തില്‍ മാത്രമല്ല ഗാനാലാപനത്തിലും കഴിവ് തെളിയിച്ച താരമാണ് കൃതിക.അതേ സമയം മലയാളത്തിന്റെ പ്രിയഗായകന് എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവെ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
ഭാവിവരനെ ക്കുറിച്ച് ചോദിച്ചുള്ള ചോദ്യങ്ങള്‍ക്കും കൃതിക കൃത്യമായ മറുപടി പറഞ്ഞിരുന്നു.
കൃതികയുടെ വാക്കുകള്‍ ഇങ്ങനെ…
എനിക്ക് പ്രണയമൊന്നുമില്ല, അതിനോടൊന്നും താല്പര്യമില്ല ഇപ്പോള്‍. ഡോക്ടര്‍ ആവണമെന്നായിരുന്നു ആദ്യം ആഗ്രഹിച്ചത്.
പിന്നീടാണ് സൈക്കോളജിയിലേക്ക് തിരിഞ്ഞത്. ചേച്ചി കീര്‍ത്തനയാണ് നീ സൈക്കോളജിസ്റ്റ് ആയാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞത്. നല്ലൊരു സിംഗറായാല് നല്ലതാണെന്നും കൃതിക പറയുന്നു.
സൈക്കോളജിസ്റ്റ് ആയാല്‍ ഭാവിവരന് പ്രശ്നമാവുമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പറഞ്ഞത്. ഏഴാമത്തെ വയസ്സിലാണ് സംഗീതം പഠിച്ച് തുടങ്ങിയത്.
ഇടയ്ക്ക് ചെറിയ ഗ്യാപ്പൊക്കെ വന്നിരുന്നു. അമ്മയ്ക്ക് ആണ് ഞാന്‍ പാടണമെന്ന് ആഗ്രഹം. ആദ്യമൊക്കെ എനിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു.
ഇവിടെയാണ് ജനിച്ചതെങ്കിലും ഞങ്ങള്‍ ദുബായിലേക്ക് പോയിരുന്നു. അച്ഛന്റെ വീട് ഗുരുവായൂരായിരുന്നു. പാട്ടിന് ചേര്‍ത്തു നോക്കൂയെന്നായിരുന്നു ആളുകള്‍ പറഞ്ഞത്. എന്നെ പാട്ടിന് ചേര്‍ത്ത് അമ്മ ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുമായിരുന്നു. കൃതിക പറയുന്നു.
കൃതികയ്ക്കൊപ്പം സഹോദരി കീര്‍ത്തനയും ഷോയില്‍ പങ്കെടുത്തിരുന്നു. എയറോനോട്ടിക്കല്‍ എഞ്ചീനിയറായി ജോലി ചെയ്ത് വരികയാണ് കീര്‍ത്തന.
സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു കീര്‍ത്തനയുടെ മറുപടി. സിനിമയില്‍ അഭിനയിക്കാന്‍ കീര്‍ത്തനയെ വിളിച്ചിരുന്നു, എന്നിട്ട് പോയില്ലെന്നായിരുന്നു കൃതിക പറഞ്ഞത്.