ഞാൻ തനിച്ചാണ്. ഞാൻ ആരുമായും ഡേറ്റിംഗിലല്ല- ബോളിവുഡ് നടി ക്രിതി സനോണ്‍ പറയുന്നു. ബോളിവുഡ് നടൻ സുശന്ത് സിംഗ് രജ്പുത്തുമായി ക്രിതി ഡേറ്റിംഗിലാണെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് ക്രിതി വിശദീകരണവുമായി എത്തിയത്. സുശന്ത് സിംഗ് രജ്പുത്തും ക്രിതിയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം ഇപ്പോൾ പണിപ്പുരയിലാണ്. ഇരുവരുടെയും സ്ക്രീൻ കെമിസ്ട്രി മികച്ചതാണെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നു.
ഞങ്ങളുടെ സ്ക്രീൻ കെമിസ്ട്രി മനോഹരമാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാവാം ചിലയാളുകൾ ഞങ്ങളെ ചേർത്ത് ഗോസിപ്പുണ്ടാക്കുന്നത്. ഞാനും സുശന്തും നല്ല സുഹൃത്തുക്കളാണ്. ഇതിനർഥം ഞങ്ങൾ തമ്മിൽ ഡേറ്റിംഗിലാണ് എന്നല്ല. ഞാനിപ്പോഴും തനിച്ചാണ്. സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നവരെ ചേർത്ത് ഗോസിപ്പുകൾ വരുന്നത് സ്വാഭാവികമാണ്. അതൊന്നും സത്യമാവണമെന്നില്ല- ക്രിതി പറയുന്നു.