ഒരു നടിയെ തെറി പറയാന്‍ ആളുകള്‍ക്ക് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. നടി കൃതി സാനോണാണ് ഈ ദുരവസ്ഥ അനുഭവിച്ച അവസാനത്തെ ആള്. 2000 രൂപയുടെ നോട്ടില്‍ തുന്നിയ വസ്ത്രവുമായി കൃതി പൊതുവേദിയില്‍ എത്തിയ ഫോട്ടോ കണ്ടതോടെയാണ് ജനങ്ങള്‍ക്ക് ഹാലിളകിയത്.പാവപ്പെട്ട ജനങ്ങള്‍ ഇവിടെ കാശിനു വേണ്ടി ബാങ്കുകളിലും എടിഎമ്മിലും ക്യൂ നില്ക്കുമ്പോള് 2000 രൂപ കൊണ്ട് ഡ്രസ് തുന്നിച്ച നടിയെ സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ ദയാരഹിതമായി വിമര്‍ശിച്ചു.
എന്നാല്‍ സംഭവത്തില്‍ നടി നിരപരാധിയായിരുന്നു. ഈ പുകിലൊന്നും നടിയ അറിഞ്ഞിരുന്നില്ലതാനും. 2000 നോട്ടില്‍ നെയ്ത വസ്ത്രമണിഞ്ഞ് താന്‍ നില്ക്കുന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്ച്ചാവിഷയമെന്ന്് സുഹൃത്തുക്കള്‍ പറഞ്ഞാണ് കൃതി അറിയുന്നത്. കാര്യം അറിഞ്ഞ നടി ഞെട്ടിപ്പോയി. യഥാര്‍ഥത്തില്‍ വെളുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച കൃതിയുടെ ചിത്രം ആരോ ഫോട്ടോഷോപ്പ് ചെയ്ത് 2000 രൂപ ആക്കിയതാണ്. പാവം നടി നിരപരാധിയാണെന്ന് മനസിലായതോടെ സോഷ്യല്‍ മീഡിയയിലെ തെറിയഭിഷേകം മാപ്പു പറച്ചിലുകള്‍ക്ക് വഴിമാറി.