ദേശീയ പുരസ്കാരം നേടിയ ബോളിവുഡ് നടിയാണ് കൃതി സനോണ്‍. മിമി എന്ന സിനിമയിലൂടെയാണ് മികച്ച നടിക്കുളള ദേശീയ അവാര്‍ഡ് കൃതി നേടിയത്. കൃതി സനോണ്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയും ചെയ്തിട്ടുണ്ട്. കൃതി സനോണ്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
അടുത്തിടെയാണ് കൃതി സനോണ്‍ തന്റെ ജന്മദിനം ആഘോഷിച്ചത്. യുകെ വ്യവസായിയായ കബിര്‍ ബാഹിയയുമായി താരം പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. നടി കൃതി സനോണ്‍ ജന്മദിനം ആഘോഷിച്ചത് കബിറിനൊപ്പമാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഗ്രീക്ക് ദ്വീപില്‍ കബിര്‍ കൃതിക്കൊപ്പമുള്ള ഫോട്ടോയും പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ റിപ്പോര്‍ട്ടിനോടു കൃതി സനോണ്‍ പ്രതികരിച്ചിട്ടില്ല. താരം പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചതോടെ ഇതിനു പിന്നാലെയാണിപ്പോൾ പപ്പരാസികൾ.
മുമ്പ് ഒരു ഫാഷൻ ഷോയിലുണ്ടായ മോശം അനുഭവം കൃതി വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. ഞാൻ ആ കൊറിയോഗ്രാഫി മോശമാക്കിയെന്ന് പറഞ്ഞ് എന്നോട് ക്രൂരമായി കൊറിയോഗ്രാഫര്‍ പെരുമാറി. അത് ഒരു ഫാംഹൗസില്‍ ആയിരുന്നു. 50 മോഡലുകളുടെ മുന്നില്‍ വെച്ച് മോശമായി എന്നെ കൊറിയോഗ്രാഫര്‍ ശകാരിക്കുയും ചെയതു.
മോശമായ പെരുമാറ്റമായിരുന്നു താൻ നേരിട്ടത്. വളരെ നേരം പിടിച്ചു നിന്നു. പക്ഷേ പിന്നീട് കരഞ്ഞുപോയി എന്നും കൃതി പറഞ്ഞിരുന്നു. ക്രൂവാണ് കൃതി സനോണ്‍ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത്. തബുവും കരീന കപൂറും ചിത്രത്തില്‍ കൃതി സനോണിനൊപ്പമുണ്ടായിരുന്നു.