അബുദാബിയിൽ നടക്കുന്ന ഐഫാ അവാർഡ് നിശയുടെ ഭാഗമായുള്ള റെഡ് കാർപ്പറ്റിൽ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി ബോളിവുഡ് താരം കൃതി സനോൺ.
ബ്ലാക്ക് റിബ്ഡ് വസത്രത്തിലെത്തിയ താരത്തിന്റെ ലുക്ക് ഏവരെയും ആകർഷിച്ചു. പ്രത്യേക ഡിസൈനിലെ സ്വർണ വളകളും ലെയറുകളായുള്ള നെക് പീസും അരയിൽ ഒരു ബെൽറ്റും ധരിച്ചിട്ടുണ്ട്.
വസ്ത്രത്തിന് 3.59 ലക്ഷം രൂപയാണ് ചെലവായതെന്നാണ് റിപ്പോർട്ടുകൾ.2015-ൽ മികച്ച വനിത അരങ്ങേറ്റ താരത്തിനുള്ള ഐഫ പുരസ്കാരം കൃതി നേടിയിരുന്നു. 2022-ൽ മികച്ച നടിക്കുള്ള അവാർഡും കൃതി സ്വന്തമാക്കിയിരുന്നു.
നേരത്തെ താരത്തിന്റെ ഒരു ഡാൻസ് റിഹേഴ്സൽ വീഡിയോയും പുറത്തുവന്നിരുന്നു. താരനിശയിൽ നടി കിടിലൻ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് കൃതിയുടെ ആരാധകർ.