ആദി ഫിലിമില്വച്ചാണ് പ്രണവ് ചേട്ടനെ ആദ്യമായി കാണുന്നത്. ആ സമയത്ത് എനിക്ക് ഭയങ്കര ക്രഷ് തോന്നിയിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് അപ്പന്റിക്സ് ഓപ്പറേഷന് കഴിഞ്ഞ് ബോധമില്ലാതെ കിടക്കുകയാണ്.
അങ്ങനെ ഐസിയുവില്‍നിന്നു റൂമിലേക്കു മാറ്റി. അന്നേരം എന്റെ ചേച്ചി വന്നിട്ട് പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ട്, നോക്ക് എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ചാടി എണീറ്റു.
അത്രയും വലിയ ക്രഷ് ആയിരുന്നു പ്രണവ് ചേട്ടന്റെ അടുത്ത്. ഇക്കാര്യം പുള്ളിയുടെ അടുത്ത് പറഞ്ഞിട്ടില്ല. അതേസമയം, നടന് പൃഥ്വിരാജിനോടും സമാനമായ ഇഷ്ടം ഉണ്ടായിരുന്നു.
അനന്ദഭദ്രം എന്ന സിനിമയിലെ പിണക്കമാണോ എന്നു തുടങ്ങുന്ന ഗാനരംഗം കാണുമ്പോള്‍ അതിലെ നായിക ഞനാണെന്നു കരുതാറുണ്ടായിരുന്നു. ആ പാട്ടിന് മുന്നിലിരുന്ന് താനും അങ്ങനെ അഭിനയിക്കും.
അന്ന് സ്കൂളില്‍ പഠിക്കുന്ന പ്രായം ആയിരുന്നെങ്കിലും തന്നെക്കുറിച്ചാണ് പാടുന്നതെന്ന് ഒക്കെ കരുതിയിരുന്നു. -കൃതിക പ്രദീപ്