ആയിരം കോടി മുതൽമുടക്കിൽ എംടിയുടെ രണ്ടാമൂഴത്തിലെ ഭീമനായി മോഹൻലാൽ എത്താനിരിക്കെ താരത്തെ പരിഹസിച്ച് ബോളിവുഡ് സംവിധായകനും നിർമാതാവും എഴുത്തുകാരനുമായ കമാൽ റാഷിദ് ഖാൻ. തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം മോഹൻലാലിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
മോഹൻലാൽ, നിങ്ങളെ കാണാൻ ഛോട്ടാ ഭീമിനെ പോലെയാണ്, പിന്നെ എങ്ങനെയാണ് ഭീമനായി ഈ സിനിമയിൽ നിങ്ങൾ അഭിനയിക്കുന്നത്. എന്തിനാണ് നിങ്ങൾ ബി.ആർ. ഷെട്ടിയുടെ പണം പാഴാക്കുന്നത് എന്നാണ് കമാൽ ഖാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ലാലേട്ടന്‍റെ ആരാധകരെല്ലാം കനത്ത മറുപടിയായി രംഗത്തെത്തുകയും ചെയ്തു.
കമാൽ ആർ. ഖാന്‍റെ ട്വീറ്റ്: