മോഹന്‍ലാലിനെ ചോട്ടാ ഭീം എന്ന് പരിഹസിച്ച് ട്വീറ്റ് ചെയ്ത്, വിവാദത്തില്‍പ്പെട്ട, കെ.ആര്.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കമാല്‍.ആര്.ഖാന് എന്ന ബോളിവുഡ് നിരൂപകന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. തനിക്ക് ആമാശയത്തില്‍ അര്‍ബുദം ആണെന്നും മൂന്നാമത്തെ ഘട്ടം പിന്നിട്ടെന്നുമാണ് കെ.ആര്.കെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
എനിക്ക് വയറ്റില്‍ അര്‍ബുദമാണ്. മൂന്നാമത്തെ ഘട്ടത്തിലെത്തിയെന്ന് സ്ഥിരീകരിച്ചു. ഞാന്‍ ഇനി ഒന്നോ രണ്ടോ വര്‍ഷമേ ജീവിച്ചിരിക്കൂ. എന്നെ ആരും ആശ്വസിപ്പിക്കാനായി വിളിക്കേണ്ട. ആരുടെയും കരുണ ആവശ്യമില്ല.
എന്നെ സ്നേഹിക്കുകയും വിമര്‍ശിക്കുകയും വെറുക്കുകയും ചെയ്യുന്നവര്‍ ഇനി അതു തന്നെ തുടരുക. എന്നെ ഒരു സാധാരണക്കാരനായി മാത്രം കരുതുക. എനിക്ക് ജീവിതത്തില്‍ രണ്ട് ആഗ്രഹങ്ങളുണ്ടായിരുന്നു. അത് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതില്‍ മാത്രമാണ് വിഷമം.
ആദ്യത്തേത് ഒരു എ ഗ്രേഡ് സിനിമ നിര്‍മിക്കുക, രണ്ടാമത്തേത് അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുക. പക്ഷേ ഈ രണ്ട് ആഗ്രഹങ്ങളും ഞാന്‍ മരിക്കുമ്പോള്‍ അവസാനിക്കും. ഇനി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത് കെ.ആര്.കെ കുറിച്ചു.
കെ.ആര്.കെയുടെ അധിക്ഷേപത്തിനും വിമര്‍ശനത്തിനും പാത്രമാകാത്ത ബോളിവുഡ് താരങ്ങള്‍ കുറവാണ്. അതിനിടയിലാണ് മഹാഭാരതം സിനിമ പ്രഖ്യാപിച്ചപ്പോള്‍ മോഹന്‍ലാലിനെ പരിഹസിച്ചത്. മമ്മൂട്ടിയെ സി ക്ലാസ് നടനെന്ന് വിളിച്ച് കെ.ആര്.കെ കളിയാക്കിയിരുന്നു. തുടര്‍ന്ന് മലയാളികളുടെ സോഷ്യല്‍മീഡിയ ആക്രമണം രൂക്ഷമായപ്പോള്‍ കെ.ആര്.കെ മാപ്പും ചോദിച്ചിരുന്നു.