മലയാളികളുടെ ഇന്നേവരെയുള്ള ട്രോള്‍ ചരിത്രത്തില്‍ ഏതെങ്കിലും വിവാദപ്രസ്താവനയുമായി ബന്ധപ്പെട്ട് ട്രോളിന് ഇരയായവരില്‍ ആരും വീണ്ടുമൊരു പ്രസ്താവനയ്ക്ക് മുതിര്‍ന്നിട്ടില്ല. എന്നാല്‍ മലയാളത്തിലെ നടനവിസ്മയം മോഹന്‍ലാലിനെതിരെ പ്രസ്താവന നടത്തിയ ബോളിവുഡ് നടനും നിര്‍മ്മാതവുമായ കമാല്‍ റാഷിദ് ഖാന് മലയാളികളുടെ പൊങ്കാല ഏറ്റുവാങ്ങിയതിനുശേഷം വീണ്ടും മോഹന്‍ലാലിനേയും ആരാധകവൃന്ദത്തേയും അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ പച്ചത്തെറിവിളിച്ചുപറഞ്ഞാണ് കെആര്‍കെ ട്വിറ്ററില്‍ വീണ്ടുമെത്തിയിരിക്കുന്നത്. മലയാളികളുടെ പൊങ്കാല തനിക്ക് ശല്യമാകുന്നു എന്ന് പറയാതെ പറയുന്നവയാണ് കെആര്‍കെയുടെ പുതിയ ട്വീറ്റുകള്‍. എന്നാല്‍ പൊങ്കാലയിടുന്നവരെ കൂടുതല്‍ പ്രകോപിപ്പിക്കാനേ ഇത് ഉതകൂ എന്ന് മനസിലാക്കാന്‍ സാധിക്കാതെയാണ് വീണ്ടും ഇത്തരം അഭിപ്രായങ്ങളുമായുള്ള കമാല്‍ റാഷിദ് ഖാന്റെ വരവ്.
Instead of abusing me you dumb fans of @Mohanlal should explain, what he was doing with his hand in a public function. He is shameless. pic.twitter.com/Bg4epAKYUs
— KRK (@kamaalrkhan) April 19, 2017
People pls see this Chota Bheem. It will be a biggest insult of Bheem if this joker plays role of greatest Bheem. pic.twitter.com/9MhsEXMVq2
— KRK (@kamaalrkhan) April 19, 2017
രാം ഗോപാല്‍ വര്‍മച്ചിത്രങ്ങളില്‍ മോഹന്‍ലാലിനെ ഒരു കോമാളിയായിട്ടാണ് താന്‍ കണ്ടത് എന്നും പുതിയ ട്വീറ്റില്‍ പറയുന്നു. മണ്ടന്മാരായ മോഹന്‍ലാല്‍ ആരാധകരേ മധുര് ഭണ്ഡാകറിനുപോലും 3 ദേശീയവാര്‍ഡും പദ്മശ്രീയുമുണ്ട്. ട്വിറ്ററില്‍ 1.7 മില്യന്‍ ആരാധകരേ മോഹന്‍ലാലിനുള്ളൂ തനിക്ക് 3.7 മില്യന്‍ ആരാധകരുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആരാധകരെ പച്ചത്തെറിവിളിക്കാനും ആരാണ് കൂടുതല്‍ വലിയ താരമെന്ന് പറയൂ എന്നുപറഞ്ഞ് വെല്ലുവിളിക്കാനും കെആര്‍കെ മുതിര്‍ന്നു. ഈ വിഷയത്തിലെ ചില വാര്‍ത്തകള്‍ റീട്വീറ്റ് ചെയ്തിട്ടുമുണ്ട് കെആര്‍കെ. ഛോട്ടാഭീമിനെ പോലുള്ള മോഹന്‍ലാല്‍ എങ്ങനാണ് മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കുന്നതെന്നും, നിര്‍മ്മാതാവായ ബി ആര് ഷെട്ടി എന്തിനാണ് ഇത്രയും പാഴ് ചെലവ് നടത്തുന്നത് എന്നുമായിരുന്നു കെആര്‍കെയുടെ ആദ്യ ട്വീറ്റ്. ട്വീറ്റിനുപിന്നാലെ വന്‍ പൊങ്കാലയാണ് കെആര്‍കെയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നടക്കുന്നത്.
U idiot fans of Mohanlal, even Madhur Bhandarkar has got 3national awards + Padma Shri, who is not worth of Ghanta award also. So fuck off.
— KRK (@kamaalrkhan) April 19, 2017
U idiot fans of @Mohanlal Aka Laalten Aka Chota Bheem, he has 1.7million follower n I have 3.7million. Calculate to know who is bigger star.
— KRK (@kamaalrkhan) April 19, 2017
U idiot fans of @Mohanlal Aka Laalten Aka Chota Bheem, he has 1.7million follower n I have 3.7million. Calculate to know who is bigger star.
— KRK (@kamaalrkhan) April 19, 2017