സോഷ്യൽ മീഡിയകളിൽ ‘ബ്രേക്ക് ദ ചെയിൻ’! പോസ്റ്റിട്ടാൽ കെഎ​സ് ബ്രിഗേഡ്പിടിക്കും!; സൈ​ബ​റി​ട​ങ്ങ​ളി​ല്‍ മൗനം പാലിക്കാൻ എ, ഐ നിർദേശം


കെ.​ഷി​ന്‍റു​ലാ​ല്‍

കോ​ഴി​ക്കോ​ട് : ഡി​സി​സി അ​ധ്യ​ക്ഷ​ന്‍​മാ​രു​ടെ പ​ട്ടി​ക​യെക്കുറി​ച്ചും കെ​പി​സി​സി നേ​തൃ​ത്വ​ത്തെക്കുറി​ച്ചും അ​പ​കീ​ര്‍​ത്തി​പ​ര​മാ​യ പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ള്‍​ക്കു കൂ​ച്ചു​വി​ല​ങ്ങി​ട്ട ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശ​ത്തി​നു പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ‘കെ.എസ് ബ്രിഗേഡ്’ നിരീക്ഷണം ശക്തമാക്കി.

ഇതു തിരിച്ചറിഞ്ഞ് തത്കാലം ബ്രേ​ക്ക് ദ ​ചെ​യി​ന്‍ ന​ട​പ്പാ​ക്കാ​ന്‍ എ,​ ഐ അ​ണി​ക​ള്‍​ക്കു നി​ര്‍​ദേ​ശം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെക്കുറി​ച്ചു മോ​ശ​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ വേ​ണ്ടെ​ന്നും പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ച​ര്‍​ച്ച ചെ​യ്തു പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​ര്‍ നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​മെ​ന്നും എ,​ ഐ ഗ്രൂ​പ്പ് നേ​താ​ക്ക​ള്‍ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍​ക്കും ജി​ല്ലാ​ ഭാ​ര​വാ​ഹി​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി.

പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കു ഭാ​വി​യി​ല്‍ സ്ഥാ​ന​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് ത​യാ​റാ​കില്ലെ​ന്ന നി​ല​പാ​ട് പു​റ​ത്തു​ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് സ്വ​യം ​നി​യ​ന്ത്രി​ക്കാ​ന്‍ നേ​താ​ക്ക​ള്‍​ക്കു നി​ര്‍​ദേ​ശം ല​ഭി​ച്ച​ത്.

ഡി​സി​സി അ​ധ്യ​ക്ഷ​ന്‍​മാ​രു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ​യും ഉ​ട​ന്‍ നി​ശ്ച​യി​ക്കാ​നി​രി​ക്കെ​യാ​ണ് ഗ്രൂ​പ്പ് നേ​താ​ക്ക​ള്‍ അ​ച്ച​ട​ക്കം പാ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

നി​രീ​ക്ഷ​ണ​ത്തി​ന് കെഎ​സ് ബ്രിഗേഡ്
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കെ.​സു​ധാ​ക​ര​നെ​തി​രേ​യും വി.​ഡി.​സ​തീ​ശ​നെ​തി​രേ​യും പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ “കെഎ​സ് ​ബ്രിഗേഡ്’ രം​ഗ​ത്തു​ണ്ട്.

മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന പ്ര​സ്താ​വ​ന​ക​ളും മ​റ്റും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്റ്റു​ക​ളും ഷെ​യ​റു​ക​ളു​മെ​ല്ലാം നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു സൈ​ബ​ര്‍ വി​ഭാ​ഗ​ത്തെ ഒ​രു​ക്കി.

കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ള്‍ , മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്, യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ എ​ന്നി​ങ്ങ​നെ പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളാ​ക്കി പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ക​യും ഇ​വ​രി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​വു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ക​യു​മാ​ണ് ചെ​യ്തു​വ​രു​ന്ന​ത്.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷ​മു​ള്ള പോ​സ്റ്റു​ക​ളും ഷെ​യ​റു​ക​ളു​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.മു​മ്പ് എ,​ ഐ ഗ്രൂ​പ്പു​ക​ളി​ല്‍ സ​ജീ​വ​മാ​യു​ണ്ടാ​യി​രു​ന്ന​വ​രി​ല്‍ പ​ല​രും ഇ​പ്പോ​ള്‍ സു​ധാ​ക​ര​നൊ​പ്പ​മാ​ണു​ള്ള​ത്.

സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യി​രു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഇ​വ​രു​ടെ ര​ഹ​സ്യ​നി​രീ​ക്ഷ​ണ​വും കെ.​എ​സ് ആ​ര്‍​മിക്കു സ​ഹാ​യ​ക​മാ​ണ്. എ ​ഗ്രൂ​പ്പ് നേ​താ​വാ​യി​രു​ന്ന ടി.​സി​ദ്ദീ​ഖി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട് കെ.​പ്ര​വീ​ണ്‍​കു​മാ​ര്‍ പ്ര​സി​ഡ​ന്‍റാ​യ​ത്.

സി​ദ്ദീ​ഖി​നൊ​പ്പ​മു​ള്ള​വ​ര്‍ ഇ​പ്പോ​ള്‍ സു​ധാ​ക​ര​നെ അ​നു​കൂ​ലി​ച്ചാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, കെ​പി​സി​സി വാ​ക്താ​വ് കെ.​സി.​അ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ഗ്രൂ​പ്പു​കാ​ര്‍ ഇ​പ്പോ​ഴ​ത്തെ നി​യ​മ​ന​ത്തി​ല്‍ അ​തൃ​പ്തി​യി​ലാ​ണ്. ഇ​വ​രാ​രും ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും അ​മ​ര്‍​ഷം പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഇടം പി​ടി​ക്കാ​ന്‍
കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ക്കു​ക​യെ​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു മു​ന്നി​ലു​ള്ള പു​തി​യ ക​ട​മ്പ. ഗ്രൂ​പ്പു​ക​ള്‍​ക്ക​തീ​ത​മാ​യാ​ണ് പു​തി​യ പ്ര​ഖ്യാ​പ​ന​വും ന​ട​ക്കു​ക​യെ​ന്ന സൂ​ച​ന​യാ​ണി​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്.

അ​തി​നാ​ല്‍ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഗ്രൂ​പ്പ് മേ​ധാ​വി​ത്തം വി​ട്ടു സ​ജീ​വ​മാ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ക​രും ആ​രം​ഭി​ച്ചു. കെ​പി​സി​സി​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രെ​യും സെ​ക്ര​ട്ട​റി​മാ​രെ​യു​മാ​ണ് അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ നി​ശ്ച​യി​ക്കാ​നു​ള്ള​ത്.

കൂ​ടാ​തെ ഡി​സി​സി അ​ധ്യ​ക്ഷ​ന് പു​റ​മേ മ​റ്റു ഭാ​ര​വാ​ഹി​ക​ളെ കൂ​ടി തീ​രു​മാ​നി​ക്കാ​നു​ണ്ട്.

സ​മ്മ​ര്‍​ദം എ,​ ഐ​ ഗ്രൂ​പ്പ്
പു​തി​യ ഭാ​ര​വാ​ഹി പ​ട്ടി​ക ത​യാ​റാ​ക്കു​മ്പോ​ള്‍ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന​തി​നാ​യി സ​മ്മ​ര്‍​ദം ശ​ക്ത​മാ​ക്കാ​നും എ,​ ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ള്‍ നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്.

ഇ​രു​ഗ്രൂ​പ്പു​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. അ​നു​ചി​ത​മാ​യ പ​ട്ടി​ക​യാ​ണ് ത​യാ​റാ​ക്കു​ന്ന​തെ​ങ്കി​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ര്‍​ക്കും. പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​നു വി​ല​ക്കു​ള്ള​പ്പോ​ഴും മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ഒ​രു​പോ​ലെ രം​ഗ​ത്തെ​ത്തി​യ​ത് സു​ധാ​ക​ര​നു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കു കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള താ​ക്കീ​തു​മാ​യാ​ണ്.

അ​തേ​സ​മ​യം, ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ പി​ന്‍​ബ​ലം കൂ​ടി ല​ഭി​ച്ച​തോ​ടെ പു​തി​യ പ​ട്ടി​ക​യും വിട്ടുവീഴ്ചയില്ലാതെ തയാറാക്കാനുള്ള നീക്കത്തിലാണ് നേതൃത്വം.

Related posts

Leave a Comment