ആ ​ബു​ദ്ധി​മു​ട്ട് ഒ​ന്നും ആ​ലോ​ചി​ക്കാ​തെ ആ​കാം​ക്ഷ കൊ​ണ്ട് അ​ച്ഛ​നും ഞ​ങ്ങ​ളു​ടെ കൂ​ടെ ഓ​ടി! ആ സം ​സം​ഭ​വം എ​നി​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ പ​റ്റി​ല്ല; കെ.​എ​സ്. ചി​ത്ര പറയുന്നു…

പാ​ടി​ത്തു​ട​ങ്ങി​യ കാ​ല​ത്ത് സി​നി​മ​യു​ടെ ടൈ​റ്റി​ലി​ല്‍ പേ​രെ​ഴു​തി കാ​ണി​ക്കു​ന്ന​ത് കാ​ണാ​ന്‍ വ​ലി​യ ആ​കാം​ക്ഷ​യും സ​ന്തോ​ഷ​വു​മാ​യി​രു​ന്നു.

നോ​ക്കെ​ത്താ ദൂ​ര​ത്ത് ക​ണ്ണും ന​ട്ട് എ​ന്ന ചി​ത്രം റി​ലീ​സ് ചെ​യ്ത കാ​ലം എ​നി​ക്ക് ഇ​പ്പോ​ഴും ഓ​ര്‍​മ​യു​ണ്ട്. അ​ന്ന് മൂ​ന്നു നി​ല​യു​ള്ള ഒ​രു തി​യ​റ്റ​ര്‍ ഉ​ണ്ടാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത്.

അ​തി​ന്റെ ഏ​റ്റ​വും മു​ക​ളി​ല​ത്തെ നി​ല​യി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്റെ പ്ര​ദ​ര്‍​ശ​നം. അ​ന്ന് സി​നി​മ കാ​ണാ​ന്‍ പോ​കാ​ന്‍ വേ​ണ്ടി എ​ല്ലാ​വ​രും വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​ണ്ടി​യി​ല്‍ ക​യ​റി. അ​പ്പോ​ഴേ​ക്കും നേ​രം വൈ​കി​യി​രു​ന്നു.

സി​നി​മ തു​ട​ങ്ങും മു​മ്പ് എ​ത്തി​ല്ല എ​ന്നോ​ര്‍​ത്ത് താ​ന്‍ ആ​കെ പ​രി​ഭ്ര​മി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്ത് എ​ന്റെ പേ​ര് സ്‌​ക്രീ​നി​ല്‍ എ​ഴു​തി​ക്കാ​ണി​ക്കു​ന്ന​ത് കാ​ണ​ണം എ​ന്ന ചി​ന്ത മാ​ത്ര​മാ​യി​രു​ന്നു മ​ന​സി​ല്‍.

ഞ​ങ്ങ​ള്‍ ധൃ​തി പി​ടി​ച്ച് അ​വി​ടെ എ​ത്തി​യ​പ്പോ​ഴേ​ക്കും സി​നി​മ തു​ട​ങ്ങാ​റാ​യി​രു​ന്നു. അ​ന്ന് ഞ​ങ്ങ​ള്‍ മു​ക​ളി​ലെ നി​ല വ​രെ ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

അ​ന്ന് ത​ന്റെ അ​ച്ഛ​ന് ചെ​റി​യൊ​രു ആ​രോ​ഗ്യ​പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്നു. ഒ​രു​പാ​ട് സ​മ്മ​ര്‍​ദ​മു​ണ്ടാ​യാ​ല്‍ നെ​ഞ്ചു​വേ​ദ​ന വ​രു​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ ആ ​ബു​ദ്ധി​മു​ട്ട് ഒ​ന്നും ആ​ലോ​ചി​ക്കാ​തെ ആ​കാം​ക്ഷ കൊ​ണ്ട് അ​ച്ഛ​നും ഞ​ങ്ങ​ളു​ടെ കൂ​ടെ ഓ​ടി. അ​ങ്ങ​നെ ഞ​ങ്ങ​ള്‍ അ​ക​ത്തു ക​യ​റി എ​ന്‍റെ പേ​രെ​ഴു​തി കാ​ണി​ച്ച​തൊ​ക്കെ ക​ണ്ടു.

എ​ന്നാ​ല്‍ സി​നി​മ പ​കു​തി ആ​യ​പ്പോ​ഴേ​ക്കും അ​ച്ഛ​ന് ചെ​റി​യ അ​സ്വ​സ്ഥ​ത തോ​ന്നി​ത്തു​ട​ങ്ങി. ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രും പേ​ടി​ച്ചു പോ​യി.

ഇ​തോ​ടെ സി​നി​മ കാ​ണാ​നോ ആ​സ്വ​ദി​ക്കാ​നോ ഒ​ന്നും സാ​ധി​ച്ചി​ല്ല. ഭാ​ഗ്യം കൊ​ണ്ട് അ​ച്ഛ​ന് വേ​റെ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഈ ​സം​ഭ​വം എ​നി​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ പ​റ്റി​ല്ല.

-കെ.​എ​സ്. ചി​ത്ര

Related posts

Leave a Comment