കുമരകം: അധികൃതരുടെ അനാസ്ഥയിൽ റോഡരികിൽ പതിയിരിക്കുന്നത് കെഎസ്ഇബി വക അപകടക്കെണി. പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖം തിരിച്ച് കെഎസ്ഇബി.
അയ്മനം പഞ്ചായത്തിലെ പുലിക്കുട്ടിശേരി – മണലേൽ പള്ളി റോഡ് ഉയരം കൂട്ടി കോണ്ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയെങ്കിലും കാൽനട യാത്രക്കാരുടെ കാൽമുട്ടിന്റെ ഉയരം പോലും ഇല്ലാതെ റോഡരികിൽ നില്ക്കുന്ന ട്രാൻസ്ഫോർമറും അനുബന്ധ ഉപകരണങ്ങളുമാണ് അപകടക്കെണിയായി മാറിയിരിക്കുന്നത്.
റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ കന്പിവേലി സ്ഥാപിച്ച് സുരക്ഷിതമാക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ ഉത്തരവ്.
റോഡിനോട് വളരെയധികം ചേർന്ന് നില്ക്കുകുന്ന ഈ ട്രാൻസ്ഫോർമറിന് ഒരു സുരക്ഷാ സംവിധാനവുമില്ല.
റോഡ് ഉയർത്തി നിർമിച്ചതോടെ സ്ഥിതി കൂടുതൽ അപകടകരമായി മാറി. അപകടാവസ്ഥ വിശദീകരിച്ച് വാർഡ് മെന്പർ ബിജു മാന്താറ്റിൽ കെഎസ്ഇബി അധികൃതർക്ക് കത്ത് നൽകി.
പഞ്ചായത്തിൽ നിന്ന് ഫണ്ട് അനുവദിക്കുയോ ഉന്നത ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരുടെ സമ്മതം ലഭിക്കുകയോ ചെയ്യാതെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കാനാവില്ലെന്നാണ് ഇലക്ട്രിസിറ്റി ഓഫീസിന്റെ നിലപാട്.