കഞ്ചിക്കോട് : സംസ്ഥാനത്ത് കെ.എസ്.ഇ.ബി അനുദിനം ഹൈടെക്കായിമാറുന്ന സാഹചര്യത്തി വൈദ്യുതി ലൈനുകളിലെ പഴയ അലുമിനിയം കന്പികൾ ഇനി ഓർമ്മയാവുകയാണ്. ഇത്തരം കന്പികൾക്കു പകരം തികച്ചും സുരക്ഷിതത്വമുറപ്പാക്കുന്ന ഇൻസുലേറ്റർ കേബിളുകൾ സ്ഥാപിച്ചു വരികയാണ്.
പാതയോരങ്ങളിലെ പ്രധാന വൈദ്യുത ലൈനുകളിലെ പഴയ അലുമിനിയം കന്പികളെല്ലാം മാറ്റി കന്പികൾ പുറത്തു കാണാത്ത പ്രത്യേകതരം ഏരിയ ബെഞ്ച്ഡ് കേബിളുകൾ ആക്കി മാറ്റുകയാണ്. പ്രവർത്തികൾ പൂർത്തിയാവുന്നതോടെ മഴക്കാലത്തും മറ്റും വൈദ്യുതി ലൈനുകൾ പൊട്ടിവീഴുന്നതു മൂലമുണ്ടാവുന്ന ചെറുതും വലുതുമായ അപകടങ്ങൾ ഒഴിവാക്കാനാവുകയും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുകയും ചെയ്യാനും കഴിയുമെന്ന പ്രതീക്ഷയിലാണ്.
സംസ്ഥാനത്ത് വൈദ്യുതി വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അനുവദിച്ച ഫണ്ടി ജില്ലയിലെ വിവിധ കെഎസ്ഇബി സർക്കിളുകൾക്കനുവദിച്ച 272 കോടി രൂപയുപയോഗിച്ചാണ് പ്രവർത്തികൾ നടക്കുന്നത്. സംസ്ഥാനത്ത് അനുദിനമുണ്ടാകുന്ന വൈദ്യുതിയപകടങ്ങൾ കുറക്കുകയും മുടക്കമില്ലാത്ത വൈദ്യുതി വിതരണം സാധ്യമാക്കുന്നതിനും കൂടിയാണ് കെ.എസ്.ഇ.ബി-യുടെ ’ ദ്യുതി ’ പദ്ധതിയുടെ ഭാഗമായി കേബിളുകൾ മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നത്.
മഴക്കാലത്ത് വൈദ്യുതിക്കന്പികൾ പൊട്ടി വീണ് ജലാശയങ്ങളിലും വഴിയോരത്തെ വെള്ളക്കെട്ടിലും വീണുണ്ടാകുന്ന അപകടങ്ങൾ കുറക്കാൻ പുതിയ സംവിധാനമേറെ സഹായകരമാവും.