കൊണ്ടോട്ടി: തദ്ദേശസ്ഥാപനങ്ങളിലെ തെരുവു വിളക്കുകളുടെ അമിത വൈദ്യുതി ഉപയോഗം കുറയ്ക്കാൻ എൽഇഡി ബൾബുകൾ സ്ഥാപിച്ച് കെഎസ്ഇബി നേരിട്ട് രംഗത്ത്.
നിലവിലെ തെരുവു വിളിക്കുകൾ പൂർണമായും മാറ്റി എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നതിനാണ് തദ്ദേശ സ്ഥാപനങ്ങളുമായി കെഎസ്ഇബി കരാറിലേർപ്പെടുന്നത്. സാധാരണ ബൾബുകൾ പ്രകാശിപ്പിച്ച് വൈദ്യുത ബില്ല് പ്രഹരത്തിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങളെ മോചിപ്പിക്കുകയാണ് ലക്ഷ്യം.
കേന്ദ്രസർക്കാർ ഉടമസ്ഥതിയിലുളള എനർജി എഫിഷൻസി സർവീസ് ലിമിറ്റഡിൽ (ഇഇഎസ്എൽ)നിന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യകതക്കനുസരിച്ച് എൽഇഡി ബൾബുകൾ കെ എസ്ഇബി എത്തിക്കുക.
ഏഴ് വർഷത്തെ വാറണ്ടിയാണ് കെഎസ്ഇബി വാഗ്ദാനം നൽകുന്നത്. വാറണ്ടി കാലാവധിയിൽ തകരാറിലാകുന്ന ബൾബുകൾ കെഎസ്ഇബി സൗജന്യമായി മാറ്റി സ്ഥാപിക്കും.